KERALANEWS

ആശ്വാസകിരണം നിലച്ചതിനെതിരെമനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: രോഗികള്‍ക്ക് മുഴുവന്‍ സമയ പരിചരണം നല്‍കുന്നവര്‍ക്കായി മാസം 600 രൂപ വീതം ധനസഹായം നല്‍കുന്ന ആശ്വാസകരണം പദ്ധതി നിലച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടറും പരാതി പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. വിശദമായ റിപ്പോര്‍ട്ട് നാലാഴ്ചക്കകം സമര്‍പ്പിക്കണം.17 മാസങ്ങള്‍ക്ക് മുമ്പാണ് ആശ്വാസകിരണം നിലച്ചത്. നിലവില്‍ 1,13,713 പേര്‍ സഹായധനത്തിന് കാത്തിരിക്കുന്നുണ്ട്. അര്‍ബുദം, പക്ഷാഘാതം. നാഡീരോഗങ്ങള്‍, ശാരീരിക- മാനസിക വൈകല്യമുള്ളവര്‍,പ്രായാധിക്യം കാരണം കിടപ്പിലായവര്‍, നൂറു ശതമാനം അന്ധത ബാധിച്ചവര്‍, ഓട്ടിസം, സെറിബറല്‍ പാള്‍സി, എന്‍ഡോസള്‍ഫാന്‍ കാരണം കിടപ്പിലായവര്‍ തുടങ്ങിയവര്‍ക്കാണ് ആശ്വാസ കിരണം വഴി ധനസഹായം ലഭിക്കുന്നത്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Tags
Show More

Related Articles

Back to top button
Close