INDIANEWSTrending

ആസമില്‍ പതിനെട്ട് ആനകള്‍ ചരിഞ്ഞു;സംഭവത്തില്‍ അസ്വഭാവികതകള്‍ ഏറുന്നു;ആനകളുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍

ദിസ്പുര്‍: അസമില്‍ കനത്ത ഇടിമിന്നലില്‍ പതിനെട്ടോളം ആനകള്‍ ചരിഞ്ഞു.നഗാവ് ജില്ലയിലെ വനപ്രദേശത്താണ് ആനകള്‍ കൂട്ടത്തോടെ ചത്തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. 14 ആനകള്‍ മലമുകളിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.കാത്തിയതോലി ഫോറസ്റ്റ് റേഞ്ചില്‍ പെടുന്ന കുന്ദോലി മലയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ അമിത് സഹായി അറിയിച്ചിരിക്കുന്നത്.വനത്തിലെ ഉള്‍പ്രദേശമായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് അധികൃതര്‍ സ്ഥലത്തെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആനകളുടെ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത നിലവിലുണ്ട്. 18 ആനകളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നതെങ്കിലും യഥാര്‍ഥത്തില്‍ 20 ല്‍ അധികം ആനകള്‍ മരിച്ചുവെന്നും പറയപ്പെടുന്നുണ്ട്.പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ള. ഇടിമിന്നലേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.

ഉള്‍വനമായതിനാല്‍ വ്യാഴാഴ്ച വൈകിട്ടോടെ മാത്രമാണ് ഞങ്ങളുടെ ടീമിന് അവിടെയെത്താനായത്. അവിടെ രണ്ട് ഗ്രൂപ്പുകളയാണ് ആനകളുടെ മൃതദേഹം കണ്ടെത്തിയത്. 14 ആനകളുടെ മൃതദേഹം മലയുടെ മുകളില്‍ നിന്നാണ് കണ്ടെത്തിയത്. നാലെണ്ണത്തിന്റേത് അടിവാരത്ത് നിന്നും’ എന്നാണ് അമിത് സഹായിയുടെ വാക്കുകള്‍.ആനകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.അതേസമയം സംഭവത്തില്‍ ദുരുഹത ആരോപിച്ച് നെറ്റിസണ്‍സ് രംഗത്തെത്തിയിട്ടുണ്ട്. ഇടിമിന്നലേറ്റാണ് ആനകള്‍ മരിച്ചതെന്ന് ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും ഇത്രയും അധികം ആനകള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close