HEALTHNEWS

ആസ്മ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കില്ല

കൊവിഡ് വ്യാപന തോത് ഓരോ ദിവസവും കൂടിക്കൊണ്ട് ഇരിയ്ക്കുമ്പോള്‍, പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് അപകട സാധ്യത കൂടുതല്‍ എന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ടു തന്നെ ആസ്മ രോഗികളെയും കൊവിഡ് ഗുരുതരമായി ബാധിക്കുമെന്നാണ് കരുതിയിരുന്നത്.എന്നാല്‍ ആസ്മ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് പഠനങ്ങള്‍. ബോസ്റ്റണ്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.

കൊവിഡ് ബാധിച്ച 562 ആസ്മ രോഗികളെയും ആസ്ത്മയില്ലാത്ത 2,686 രോഗികളെയും വിധേയരാക്കിയ പഠനത്തില്‍ പ്രായക്കൂടുതലും ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, സി.ഒ.പി.ഡി, പ്രമേഹം തുടങ്ങിയവയും കൊവിഡ് 19 നുള്ള സാദ്ധ്യത കൂട്ടുന്നതായി കണ്ടെത്തി. എന്നാല്‍ ആസ്മ കൊവിഡ് സാദ്ധ്യത കൂട്ടുന്ന ഘടകം ആണെന്ന് തെളിയിക്കപ്പെട്ടില്ല. ആസ്മയ്‌ക്കെതിരെ ഉപയോഗിക്കുന്ന കോര്‍ട്ടികോ സ്റ്റീറോയ്ഡ്‌സ് ഇന്‍ഹേലറുകള്‍ വൈറസുകള്‍ ഉണ്ടാക്കുന്ന അണുബാധയെ കുറയ്ക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിച്ചത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറഞ്ഞ ഒരാള്‍ക്ക് സാര്‍സ് കോവ് 2 ബാധിക്കില്ലെന്ന് യു.എസിലെ റട്‌ജേഴ്‌സ് സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close