HEALTHWOMEN

ആർത്തവത്തിലെ ക്രമക്കേടുകൾ പരിഹരിക്കാം… വീട്ടിൽ തന്നെ ലഭ്യമായ ചില പൊടിക്കൈകൾ…

ആർത്തവത്തിലെ ക്രമക്കേടുകൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ആർത്തവത്തോട് അനുബന്ധിച്ചുള്ള വേദനയും അസ്വസ്ഥതയും പലർക്കും ദുസ്സഹമാകാറുണ്ട്. എന്നാൽ ക്രമം തെറ്റിയ ആർത്തവം അപകടകാരിയാണ്. ചിലർക്ക് ചികിത്സ ആവശ്യമായി വന്നേക്കാം. അനാരോഗ്യകരമായ ജീവിതശൈലി, സ്ട്രെസ്, സ്ട്രെസ് ഹോർമോൺ അസംതുലനം ഇവയെല്ലാം ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകാം.

ഓരോ മാസത്തെയും ആര്‍ത്തവ കാലയളവുകള്‍ തമ്മിലുള്ള ഇടവേള ഏകദേശം തുല്യമാകണം, 24-32 ദിവസങ്ങൾക്കിടയിൽ. എന്നാല്‍ ചിലര്‍ക്ക് ഇടവേളകള്‍ തമ്മില്‍ വലിയ രീതിയിലുള്ള വ്യത്യാസം കണ്ടു വരാറുണ്ട്. സാധാരണ 35 ദിവസത്തില്‍ കൂടുതല്‍ ഇടവേള സംഭവിയ്ക്കുമ്പോഴാണ് ആര്‍ത്തവം ക്രമരഹിതമായി കണക്കാക്കുന്നത്. ക്രമരഹിതമാകുമ്പോള്‍ പുറംതള്ളപ്പെടുന്ന രക്തത്തിന്‍റെ അളവിലും വ്യത്യാസം സംഭവിയ്ക്കാറുണ്ട്. ക്രമമല്ലാതെ സംഭവിയ്ക്കുന്ന ആര്‍ത്തവം ചില ആളുകളില്‍ പല തരത്തിലുള്ള പ്രയാസങ്ങളും സൃഷ്ടിയ്ക്കാറുണ്ട്.

ഈസ്ട്രജന്‍ അളവിലെ വ്യത്യാസം, പെൽവിക് ഭാഗത്തെ രക്തയോട്ടത്തിലുള്ള പ്രശ്നം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ എന്നിവയെല്ലാം ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകും. ചിലപ്പോള്‍ പ്രായപൂർത്തിയാകുന്ന പെൺകുട്ടികളും ആര്‍ത്തവ വിരാമാത്തോട് അടുക്കുന്ന സ്ത്രീകളിലും ആർത്തവ ക്രമക്കേടുകള്‍ കണ്ടു വരാറുണ്ട്.

ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിൽതന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ നോക്കാം…..

⇰ ഇഞ്ചി ആരോഗ്യ, ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ ഇഞ്ചി സഹായിക്കും. വിറ്റാമിൻ സി, ഇഞ്ചിയിലെ മഗ്നീഷ്യം എന്നിവ ആര്‍ത്തവ കാലയളവ് ക്രമീകരിയ്ക്കാന്‍ സഹായിക്കുന്നു. ഇഞ്ചി ചായയിൽ അല്പം ശര്‍ക്കര കൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും.

⇰ പപ്പായ ആണ് മറ്റൊരു പരിഹാരം. പപ്പായയിൽ കരോട്ടിൻ ധാരാളമുണ്ട്. ഇത് ഈസ്ട്രജന്റെ ഉൽപ്പാദനം കൂട്ടും. ഇത് ഗർഭാശയത്തിന്റെ സങ്കോചത്തിനു കാരണമാകുമെന്നതിനാൽ ഗർഭിണികൾ അമിതമായി ഉപയോഗിക്കരുത്. ആർത്തവം ക്രമമാകാൻ പപ്പായ സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കരോട്ടിൻ ആർത്തവചക്രത്തെ സാധാരണ നിലയിലാക്കുന്നു,അതുകൊണ്ട് തന്നെ പപ്പായ ആര്‍ത്തവ സമയത്ത് പോലും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

⇰ യോഗ പോലുള്ള വ്യായാമങ്ങൾ ആർത്തവം ക്രമമാകാനും ആരോഗ്യത്തിനും സഹായിക്കും. സ്ട്രെച്ചിങ്ങ് ചെയ്യുന്നതു മൂലം ശരീരം വഴക്കമുള്ളതും സന്ധികളും പേശികളും ശക്തവും ആയിത്തീരും. ആർത്തവം ക്രമമാകാനും ആർത്തവവേദന അകറ്റാനും യോഗ ചെയ്യുന്നതു സഹായിക്കും.

⇰ മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ഹോർമോൺ സംതുലനത്തിനു സഹായിക്കും. പ്രതിരോധ ശേഷി, ആരോഗ്യം എന്നിവയില്‍ ഏറെ മുന്‍പിലാണ് മഞ്ഞള്‍. മഞ്ഞൾ രക്തപ്രവാഹം സുഗമമാക്കുന്നു. ഹോർമോൺ അസംതുലനമാണ് ആർത്തവക്രമക്കേടുകൾക്ക് സാധാരണയായി കാരണമാകുന്നത്. മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്.

⇰ നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ആപ്പിൾ സിഡർ വിനഗർ. ആപ്പിൾ സിഡർ വിനഗറിന്റെ പതിവായ ഉപയോഗം ആർത്തവക്രമക്കേടുകൾക്ക് പരിഹാരമാകും. അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നു മാത്രം. ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ ആപ്പിൾ സിഡെർ വിനെഗറിന് കഴിയും. ഇത് അധിക ഭാരം കുറയ്ക്കുകയും അനാവശ്യമായ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close