HEALTH

ആർത്തവവേദന മുതൽ വിളർച്ച വരെ.. ഒറ്റ ഗ്ലാസ് ജീരകവെള്ളത്തിൽ അകറ്റാം, നിരവധി ആരോഗ്യപ്രശ്നങ്ങൾ

വീട്ടിൽ എളുപ്പം ലഭ്യമാവുന്ന ജീരകത്തിനും അതിട്ടു തിളപ്പിച്ച വെള്ളത്തിനും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്. പല വീടുകളിലും പണ്ട് തൊട്ടേയുള്ള ശീലമാണ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത്. ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ള ജീരകം ആന്റി ഇന്‍ഫ്ലമേറ്ററി ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതാണ്.

പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രത്തിലെ ഒരു സാധാരണ ചേരുവയായ ജീരകത്തിന് വീക്കം തടയുന്ന ആൻറി ഇൻഫ്ലമേറ്ററി സവിശേഷതയും, ഡൈയൂറിറ്റിക്, കാർമിനേറ്റീവ്, ആന്റിസ്പാസ്മോഡിക് ഗുണങ്ങളുമുണ്ട്. നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ജീരക വെള്ളം കുടിച്ചുകൊണ്ടാണെങ്കിൽ, അത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾ തടയാനും സഹായിക്കും.

രാവിലെയും രാത്രിയും ഓരോ ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് എങ്ങനെ സഹായകരമാവും ഏന്ന് നോക്കാം..

⇛ ദഹനക്കേട് മാറ്റുന്നു, അസിഡിറ്റി അകറ്റുന്നു, വയറുവേദന അകറ്റുന്നു, വേദനസംഹാരിയായി പ്രവർത്തിക്കുന്നു, ദഹനത്തിനു സഹായിക്കുന്ന എൻസൈമുകളുടെ ഉൽപാദനം കൂട്ടാൻ ജീരകവെള്ളം സഹായിക്കുന്നു. ദഹനം എളുപ്പമാക്കി ഉദരപ്രശ്നങ്ങളെ അകറ്റുന്നു.

⇛ ഗർഭകാലത്ത് ദഹനം മെച്ചപ്പെടുത്താൻ ജീരകവെള്ളം സഹായിക്കും. മുലപ്പാൽ ഉണ്ടാകാനും സഹായകം.

⇛ ഇരുമ്പിന്റെയും ഭക്ഷ്യനാരുകളുടെയും കലവറയാണ് ജീരകം. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.

⇛ പ്രമേഹരോഗികൾക്ക് മികച്ച പാനീയമാണിത്.

⇛ ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും ജീരകവെള്ളം ഗുണം ചെയ്യും.

⇛ ജീരകവെള്ളത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

⇛ പോഷകങ്ങൾ നിറഞ്ഞ ജീരകവെള്ളം ദിവസം മുഴുവൻ ഊർജം തരുന്നു

⇛ ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു. ബൈലിന്റെ ഉൽപാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ കരളിന് ഏറെ നല്ലതാണ് ജീരകവെള്ളം.

⇛ ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയുന്നു. ഇരുമ്പിന്റെ അഭാവമുള്ളവർ ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്.

⇛ ആർത്തവവേദന അകലുന്നു. ആന്റിസ്പാസ്മോഡിക്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്.

⇛ ചർമത്തിന് തിളക്കവും ആരോഗ്യവും ഏകുന്നു. പൊട്ടാസ്യം, കാൽസ്യം, സെലനിയം, കോപ്പർ, മാംഗനീസ് ഇവ അടങ്ങിയതിനാൽ ചർമത്തിന് ഉണർവേകുന്നു. ജീരകവെള്ളത്തിൽ മഞ്ഞൾ ചേർത്ത് പുരട്ടുന്നതും ചർമത്തിന് തിളക്കവും മൃദുലതയും നൽകും.

⇛ ജീവകം ഇ ധാരാളം അടങ്ങിയ ജീരകവെള്ളം അകാലവാർധക്യം തടയുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഇതിനുണ്ട്.

⇛ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു അകറ്റാൻ സഹായിക്കും.

⇛ തലമുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന നിരവധി ഗുണങ്ങൾ ജീരകവെള്ളത്തിനുണ്ട്. പ്രോട്ടീന്റെ കൊഴുപ്പ്, ജലം, കാർബോഹൈഡ്രേറ്റ് ഇവ മുടിവളർച്ചയ്ക്ക് സഹായിക്കുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close