Breaking NewsNEWSTop NewsWORLD

ആ​ഗോള മയക്കുമരുന്ന് ശൃംഖലയിലെ 224 പേർ അറസ്റ്റിൽ; ആസ്ട്രേലിയൻ പൊലീസ് പിടിച്ചെടുത്തത് ദശലക്ഷക്കണക്കിന് പണവും ആയുധങ്ങളും

കാൻബെറ: ആ​ഗോള മയക്കുമരുന്ന് റാക്കറ്റിലെ 200ലേറെ പേരെ അറസ്റ്റ് ചെയ്ത് ആസ്ട്രേലിയൻ പൊലീസ്. സോഷ്യൽ മീഡിയ മെസേജിം​ഗ് ആപ്പ് ഉപയോ​ഗിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. വ്യാവസായിക തോതിലുള്ള മയക്കുമരുന്ന് ഇറക്കുമതിയെക്കുറിച്ചും കൊലപാതക പ്ലോട്ടുകളെക്കുറിച്ചും 25 ദശലക്ഷം സന്ദേശങ്ങൾ സംഘം ഈ ആപ്പിലൂടെ കൈമാറിയിരുന്നതായി അധികൃതർ അറിയിച്ചു. ആഗോള മയക്കുമരുന്ന് വ്യാപാരത്തിൽ കുറ്റവാളികൾക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.

നിയമവിരുദ്ധ സംഘത്തിലെ 224 പേരെയാണ് അറസ്റ്റുചെയ്തത്. 104 തോക്കുകളും 45 മില്യൺ ഡോളർ പണവും പിടിച്ചെടുത്തു. അതേസമയം, സംഘത്തിലെ 35 പേരെ കസ്റ്റഡിയിലെടുത്തതായി ന്യൂസിലൻഡ് അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ 525 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെങ്കിലും വരും ആഴ്ചകളിൽ കൂടുതൽ പ്രതീക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.

അയൺസൈഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷനിൽ നൂറിലധികം തോക്കുകൾ കണ്ടെത്തി. ദശലക്ഷക്കണക്കിന് പൗണ്ട് പണവും പിടിച്ചെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയയും യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ നടപടി ഓസ്‌ട്രേലിയ, ഏഷ്യ, തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള കുറ്റവാളികളെയാണ് പിടികൂടിയത്.

മെസേജിം​ഗ് ആപ്പിലൂടെ നടത്തിയ ആശയവിനിമയമാണ് സംഘത്തിനെ കുടുക്കിയത്. കൊലപാതകം, മയക്കുമരുന്ന്, ആക്രമണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള സന്ദേശങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം വിവിധ രാജ്യങ്ങളിൽ നിന്നായാണ് മയക്കുമരുന്ന് മാഫിയയുടെ കണ്ണികളെ പിടികൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close