KERALANEWSTrending

“ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചൂടായിരുന്നോ എന്ന് ചോദിച്ച് പോയി.. അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന്റെ വരുംവരായ്ക ഒന്നും നോക്കാതെ..” വികാരാധീനനായി സുരേഷ് ഗോപി

വിസ്മയയുടെ സഹോദരന്‍ വിജിത്തുമായി സംസാരിച്ചിരുന്നെന്നും വിസ്മയ ഒരുവട്ടം തന്നെ വിളിച്ച് ഈ പ്രശ്‌നം സംസാരിച്ചിരുന്നെങ്കില്‍ താന്‍ ഇടപെട്ടേനെ എന്നും വികാരാധീനനായി പ്രതികരിച്ച് നടൻ സുരേഷ് ഗോപി. പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ സഹിക്കേണ്ട കാര്യമില്ലെന്നും സ്ത്രീധനം വാങ്ങണം എന്നതിനുപരിയായി സ്ത്രീധനം കൊടുക്കണമെന്ന വാശിയും തെറ്റാണെന്നും സുരേഷ് ഗോപി മനോരമ ന്യൂസിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കി.

“ഞാന്‍ വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ വിളിച്ചിരുന്നു. അപ്പോള്‍ വിസ്മമയുടെ മൃതദേഹം പോസ്‌മോര്‍ട്ടം നടക്കുകയാണ്. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചൂടായിരുന്നോ, എന്ന് ചോദിച്ച് പോയി. ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്റെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ”: അദ്ദേഹം പറഞ്ഞു.

ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലക്കാണ് ജയറാം പ്രതികരിച്ചത്, അതിനുള്ള അവകാശവും അദ്ദേഹത്തിനുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഞ്ചാവിന്റെ പരസ്യത്തിലാണ് ജയറാം അഭിനയിച്ചതെന്നും ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ എന്നും സുരേഷ് ഗോപി ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close