INDIASPORTS

ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറി

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (108*) ബലത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 44 ഓവറില്‍ മൂന്നു വിക്കറ്റിന് 156 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 27 റണ്‍സുമായി ഉപനായകന്‍ അജിന്‍ക്യ രഹാനെയാണ് രോഹിതിനൊപ്പം ക്രീസില്‍.

ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷമാണ് വിമര്‍ശകരുടെ വായടപ്പിച്ച് രോഹിത് ഫോമിലേക്ക് തിരിച്ചുവന്നത്. ഏകദിന ശൈലിയില്‍ 49 പന്തില്‍ നിന്നാണ് രോഹിത് അര്‍ധസെഞ്ച്വറിയിലെത്തിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 78 പന്തില്‍ നിന്ന് 80 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം.

എന്നാല്‍ പിന്നീട് താരം ഗിയര്‍ മാറ്റി. അടുത്ത പത്തു റണ്‍സ് 32 പന്തിലാണ് രോഹിതിന് കൂട്ടിച്ചേര്‍ക്കാനായത്. 130 പന്തുകളില്‍ നിന്ന് സെഞ്ച്വറിയും. ടെസ്റ്റില്‍ രോഹിതിന്റെ ഏഴാം സെഞ്ച്വറിയാണിത്. ഇംഗ്ലണ്ടിനെതിരെ കളിയുടെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യയ്ക്കാരനാണ് രോഹിത്.

സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ഓപണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടപ്പെട്ട് പതര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഒല്ലി സ്റ്റോണ്‍ ഗില്ലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പുജരായ്ക്കും നിലയുറപ്പിക്കാനായില്ല. 58 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 21 റണ്‍സെടുത്ത പുജാരയെ ജാക്ക് ലീച്ച് സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു.

പിന്നാടെത്തിയ നായകന്‍ വിരാട് കോലി വന്നതും പോയതും ഒരുമിച്ചായിരുന്നു. അഞ്ചു പന്ത് നേരിട്ട കോലിയെ മുഈന്‍ അലി പൂജ്യത്തിന് പുറത്താക്കി. 150-ാം ടെസ്റ്റിലാണ് കോലി ഡക്കായി തിരിച്ചുകയറിയത്. 86ന് മൂന്ന് എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ രോഹിതും വൈസ് ക്യാപ്റ്റന്‍ രഹാനെയും ചേര്‍ന്ന് പതിയെ കരകയറ്റി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്നിന് 106 എന്ന നിലയിലായിരുന്നു ഇന്ത്യ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close