ഇംഗ്ലണ്ടില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരുമുള്‍പ്പെടെയുള്ള 1800 ലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുകെ: ഇംഗ്ലണ്ടിലെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരുമുള്‍പ്പെടെയുള്ള 1800 ലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ കര്‍ശനമായ പ്രാദേശിക ലോക്ക്ഡൗണാണ് നിലനിന്നിരുന്ന്. 1003 വിദ്യാര്‍ത്ഥികള്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂ കാസില്‍ സര്‍വ്വകലാശാല അറിയിച്ചു. നോര്‍ത്തുംബ്രിയ സര്‍വ്വകലാശാലയില്‍ 619 പുതിയ കേസുകളും ഡര്‍ഹാം യൂണിവേഴ്സിറ്റിയില്‍ 219 കേസുകളുമാണ് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചത്. മിക്ക സര്‍വ്വകലാശാലകളും കുറഞ്ഞത് മൂന്നാഴ്ച സമയത്തേക്കെങ്കിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നതായി അധികൃതര്‍ അറിയിച്ചു.പ്രാദേശികമായും ദേശീയമായും കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് സര്‍വ്വകലാശാല വക്താവ് അറിയിച്ചു. ഐസൊലേഷനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഓണ്‍ലൈന്‍ സഹായങ്ങള്‍ എത്തിക്കും. സെപ്റ്റംബര്‍ 28നും ഒക്ടോബര്‍ നാലിനും ഇടയില്‍ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ 555 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി, മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ താത്ക്കാലികമായി അധ്യാപനം നിര്‍ത്തിവച്ചതായി ഇവിടുത്തെ അധ്യാപകര്‍ അറിയിച്ചു.കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുക എന്നതാണ്. ഇത്തരത്തില്‍ ഐസൊലേഷനില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജീവനക്കും വിദ്യാര്‍ത്ഥി യൂണിയനുകളും നടത്തുന്നതായി അധികൃതര്‍ അറിയിച്ചു.