KERALANEWSTrending

ഇഎംസിന്റെ ജന്മനാട്ടില്‍ ഇടതു പക്ഷത്തിന് ഇത് നിര്‍ഭാഗ്യദിനം

മലപ്പുറം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിന്റെ പഞ്ചായത്തായ ഏലംകുളത്ത് ഭരണം പിടിച്ച് യുഡിഎഫ്. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് ഇടത് മുന്നണിക്ക് ഇവിടെ ഭരണം നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നേടിയത്.കോണ്‍ഗ്രസിലെ സി സുകുമാരനാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ടെണ്ണംവീതം ഇരുമുന്നണികളും നേടിയതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. അഞ്ച് സീറ്റുകള്‍ നേടിയ സിപിഎമ്മാണ് ഇവിടെ എറ്റവും വലിയ ഒറ്റകക്ഷി, സിപിഐക്ക് ഒരു സീറ്റും ഇടത് സ്വതന്ത്രര്‍ക്ക് 2 സീറ്റുമാണുള്ളത്. യുഡിഎഫിന്റെ എട്ട് സീറ്റില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റും, ലീഗിന് രണ്ട് സീറ്റും, സ്വതന്ത്രര്‍ക്ക് മൂന്ന് സീറ്റുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close