KERALANEWSTop News

ഇഎംസിസിയുമായി ധാരണപത്രം ഒപ്പിട്ടത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് ട്രോളറുകള്‍ നിര്‍മ്മിക്കാന്‍ ഇഎംസിസി കമ്പനിയുമായി കരാര്‍ ഒപ്പിട്ട എന്‍.പ്രശാന്ത് ഐഎഎസിനെ അറിയില്ലന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.പ്രശാന്ത് എംഡിയായ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമായിട്ടാണ്. സംസ്ഥാന സര്‍ക്കാരിന്റെ അറിവോട് കൂടിയല്ല ഈ കരാര്‍. ഇഎംസിസി എന്ന കമ്പനിയുടെ പ്രതിനിധികള്‍ എന്നെ വന്നു കണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല. എനിക്കത് ഓര്‍മ്മയില്ല. നിരവധിയാളുകളാണ് എന്നെ കാണാന്‍ വരുന്നത്. എന്നെ വന്നു കണ്ടു എന്നവര്‍ പറയുന്നു ഞാന്‍ അത് നിഷേധിക്കുന്നില്ല. എന്തായാവും എന്റെ അടുത്ത് ഇങ്ങനെയാരെങ്കിലും വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതു പരിശോധിച്ച ശേഷം സംസാരിക്കാം എന്നേ ഞാന്‍ പറയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഎംസിസി വിശ്വാസയോഗ്യമല്ലാത്ത കമ്പനിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഒരു വിവരവും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ധാരണ പത്രത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ല. ധാരണ പത്രം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ റദ്ദാക്കി. പള്ളിപ്പുറത്ത് ഇഎംസിസിക്ക് ഇതുവരെ സ്ഥലം കൈമാറിയിട്ടില്ലെന്നും ഇതിനു ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close