INDIA

ഇഐഎ : പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: ഇഐഎ കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇതുവരെ നിലപാട് അറിയിക്കാതിരുന്ന സംസ്ഥാനങ്ങള്‍ ഇന്ന് അഭിപ്രായം അറിയിക്കും.മാര്‍ച്ച് 22ന് പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത അവലോകനത്തിന്റെ കരട് വിജ്ഞാപനത്തില്‍ അഭിപ്രായം അറിയിക്കാനുള്ള അവസാന തിയ്യതി ഇന്നാണ്. ഇമെയില്‍ വഴിയും അഭിപ്രായം അറിയിക്കാം. എന്നാല്‍ ഇതുവരെയും അഭിപ്രായം അറിയിക്കാത്തതില്‍ കേരള സര്‍ക്കാരിനെതിരെ വിമര്‍ശമുയര്‍ന്നിരുന്നു.പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയോ പരിസ്ഥിതി ആഘാത പഠനം നടത്താതെയോ വന്‍കിട പദ്ധതികളുമായി മുന്നോട്ടുപോകാന്‍ അവസരമൊരുങ്ങും. കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികള്‍ക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നതാണ് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥ.മറ്റ് പദ്ധതികളെ സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം ഒരു മാസമുണ്ടായിരുന്നത് എന്നാല്‍ ഇവിടെ 20 ദിവസമായി വെട്ടിക്കുറച്ചു. പരിസ്ഥിതി സൗഹൃദമാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് വര്‍ഷത്തില്‍ രണ്ട് തവണ സമര്‍പ്പിക്കേണ്ടിയിരുന്നത് ഒരു തവണയാക്കി ചുരുക്കി. 2006ലെ വ്യവസ്ഥകള്‍ അസാധുവാക്കുന്ന പുതിയ കരട് വിജ്ഞാപനം വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന വിമര്‍ശമാണ് ഉയരുന്നത്. വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ട് ഇതിനകം പ്രതിപക്ഷവും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close