KERALANEWSTop News

ഇക്കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കൊവിഡ്;രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം, കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും;പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചു മണിക്ക് നടത്തിയ അഭിസംബോധനയിലാണ് മോദിയുടെ പ്രഖ്യാപനം.18 വയസിനു മുകളിലുള്ളവര്‍ക്ക് ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കിത്തുടങ്ങും.നേരത്തെ വാക്‌സിനേഷന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരാണ് നല്‍കിയിരുന്നത്. സംസ്ഥാനം ഏറ്റെടുത്തിരുന്ന 25 ശതമാനം കൂടി കേന്ദ്രം തന്നെ സൗജന്യമായി നല്‍കും. ബാക്കി വരുന്ന 25 ശതമാനം സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് എടുക്കേണ്ടവര്‍ക്കായി വിട്ടുനല്‍കും. എന്നാല്‍ ഇവിടങ്ങളില്‍ 150 രൂപ സേവന നിരക്കായി മാത്രമേ ഈടാക്കാനാവൂയെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇത് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം’

ഇക്കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കൊവിഡെന്നും ആധുനിക ലോകം ഇത്തരമൊന്ന് കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യം ഈ മഹമാരിക്കിതിരെ വിവിധ തലങ്ങളില്‍ പോരാടിയെന്നും മോദി പറഞ്ഞു.കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവെന്നും മോദി പറഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളിലാണ് കൊവിഡ് ആശുപത്രികളും വെന്റിലേറ്റര്‍ ബെഡുകളും ടെസ്റ്റിങ് ലാബുകളും സജ്ജമാക്കിയത്.നമ്മള്‍ക്ക് സ്വന്തമായി വാക്‌സിന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സ്ഥിതി എന്താവുമായിരുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോയെന്ന് മോദി ചോദിച്ചു.

കഴിഞ്ഞ 50-60 വര്‍ഷക്കാലത്തെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ വിദേശത്തുനിന്ന് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇന്ത്യ പതിറ്റാണ്ടുകളെടുത്തിരുന്നുവെന്ന് കാണാം. ആവശ്യം കൂടുതലാണെങ്കിലും കുറഞ്ഞ വാക്‌സിന്‍ നിര്‍മാതാക്കള്‍ മാത്രമാണ് ലോകത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ നിര്‍മിച്ചു. ഇതുവരെ 23 കോടി പേര്‍ക്ക് വാക്‌സിനേഷന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close