INSIGHTTop News

ഇക്കുറി ആര് ഭരിച്ചാലും 2026 ൽ അധികാരത്തിലെത്തിക ബിജെപി തന്നെ; ദേശീയ നേതൃത്വത്തിന് മുന്നിൽ മൂന്ന് മോഡലുകൾ; നാല് സീറ്റിൽ നിന്ന് 44 നേടിയ ഹരിയാന മോഡലും മൂന്നിൽ നിന്ന് 180 ലക്ഷ്യം വെക്കുന്ന ബംഗാൾ മോഡലും കൂടാതെ ജമ്മു കശ്മീരിന്റെ സവിശേഷ സഖ്യവും; വിനയ് മൈനാ​ഗപ്പള്ളി എഴുതുന്നു

വിനയ് മൈനാ​ഗപ്പള്ളി

തിരുവനന്തപുരം: നാൽപത് സീറ്റ് പിടിക്കാനും സഖ്യങ്ങൾ വഴി കേരളം ഭരിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കേ സുരേന്ദ്രൻ പ്രഖ്യാപനം ഒക്കെ നടത്തിയെങ്കിലും ബിജെപി ലക്ഷ്യം വയ്ക്കുന്നത് 2021 നിയമസഭയിൽ 20 സീറ്റിൽ നിർണ്ണായക ശക്തി ആയി കരുത്ത് കാട്ടാനും 2026 ൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഭരണം പിടിക്കുക എന്നതും തന്നെയാണ്.

ബിജെപിക്ക് മുന്നിലുള്ളത് മൂന്ന് മോഡലുകൾ ആണ് നാല് സീറ്റിൽ നിന്ന് 44 നേടിയ ഹരിയാന മോഡൽ, മൂന്നിൽ നിന്ന് 180 ലക്ഷ്യം വച്ചുള്ള ബംഗാൾ മോഡൽ, ജമ്മു കാശ്മീരിലെ പോലെ ഹിന്ദു മേഖലയിൽ ആധിപത്യവും കാശ്മീർ മേഖലയിൽ മുസ്ലിം സമുദായത്തിൻ്റെ പിന്തുണ ഉള്ള പിഡിപി പോലെയുള്ള സഖ്യ കക്ഷികളുമായി ചേർന്നുള്ള ഭരണം.

ഏതാണ്ട് 33 ശതമാനം വരുന്ന മുസ്ലിം മത വിഭാഗം അധിവസിക്കുന്ന കേരളത്തിൽ കാശ്മീർ മോഡൽ തന്നെയാണ് കൂടുതൽ പ്രായോഗികം എന്നത് കൊണ്ട് അതിന് അനുസരിച്ചുള്ള പദ്ധതികൾ തന്നെയാണ് കേന്ദ്ര നേതൃത്വം തയ്യാറാക്കുന്നത്.

ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിൽ ബിജെപി ഒറ്റയ്ക്ക് കരുത്ത് തെളിയിക്കുകയും മദ്ധ്യ തിരുവിതാംകൂറിൽ ക്രൈസ്തവ അനുഭാവമുള്ള പാർട്ടികളെ കൂടെ കൂട്ടിയും തെരഞ്ഞെടുപ്പിനെ നേരിടുകയും മുസ്ലിം ലീഗുമായി ഒരു പോസ്റ്റ് പോൾ സഖ്യത്തിന് ഉള്ള സാധ്യതയും 2026 ൽ തള്ളിക്കളയാൻ ആവില്ല.

ഇത്തവണ തിരുവനന്തപുരം ജില്ലയിൽ നേമം കഴക്കൂട്ടം വട്ടിയൂർക്കാവ് സെൻട്രൽ മണ്ഡലങ്ങളിൽ ജയിക്കാനും പാറശാല കാട്ടാക്കട മണ്ഡലങ്ങളിൽ രണ്ടാമത് എത്താനും കഴിഞ്ഞാൽ 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കൂടുതൽ ശക്തനായ സ്ഥാനാർഥി വരുകയും അവിടെ നിർണ്ണായകമായ വിജയവും ഉറപ്പാണ്.

തുടർന്ന് വരുന്ന 2026 നിയമസഭയിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം പത്തോളം സീറ്റുകൾ നേടാൻ ആവും ബിജെപിയുടെ ശ്രമം.

കൊല്ലത്ത് ചാത്തന്നൂർ മാത്രമാണ് നിലവിൽ ശക്തമായ സാന്നിധ്യം ഉള്ളതെങ്കിലും കരുനാഗപ്പള്ളി , കൊല്ലം, കൊട്ടാരക്കര , കുണ്ടറ മണ്ഡലങ്ങളിൽ 2021 ൽ ബിജെപിക്ക് കടന്നു കയറാൻ കഴിയും.

ആലപ്പുഴയിൽ പത്തനംതിട്ടയിൽ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ മണ്ഡലങ്ങളിൽ ഹിന്ദു ക്രൈസ്തവ സഖ്യം 2024, 2026 തെരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളിൽ ശക്തി തെളിയിക്കും.

പാലക്കാട് , കോഴിക്കോട്, കാസർഗോഡ് മണ്ഡലങ്ങളിലും ഹിന്ദു ഐക്യം സ്വാഭാവികമായും സഹായിക്കുന്നതും ബിജെപിയെ തന്നെ ആവും.

2021 ഭരണം എൽഡിഎഫ് ന് ആണെങ്കിലും യുഡിഎഫ് ന് ആണെങ്കിലും തോൽക്കുന്ന പാർട്ടിയിൽ നിന്ന് ചോർച്ച ഉണ്ടാവുകയും രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപിയിലേക്ക് അണികളും നേതാക്കളും ചേക്കേറുകയും ചെയ്യും.

സംസ്ഥാന ഭരണത്തിൻ്റെ അല്ലങ്കിൽ കേന്ദ്ര ഭരണത്തിൻ്റെ ഭാഗമാകതെ നിലനിൽക്കാൻ പോലും കഴിയാതെ മുസ്ലിം ലീഗ് പാർട്ടി 2026 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര സംസ്ഥാന ഭരണത്തിൽ പങ്കാളികളായി ചേരാൻ കഴിയുന്ന ബിജെപിക്ക് ഒപ്പം നിൽക്കാൻ നിർബന്ധിതമാകും.

ഉപമുഖ്യമന്ത്രി സ്ഥാനം അല്ല രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം പോലും വാഗ്ദാനം ചെയ്യാനും ബിജെപി തയ്യാറാവുകയും കേന്ദ്ര മന്ത്രി സഭയിൽ രണ്ട് മന്ത്രി സ്ഥാനം കൂടി ലഭിച്ചാൽ മുസ്ലിം ലീഗിന് കൂടുതൽ ചിന്തിക്കേണ്ടി പോലും വരില്ല.

ഫലത്തിൽ 2021 തെരഞ്ഞെടുപ്പിൽ ആരു ഭരിച്ചാലും 2026 ഭരണം ബിജെപിക്ക് അനുകൂലമായ സ്ഥിതിയിലേക്ക് ആണ് വരുന്നത്.

പക്ഷേ ഇതിൻ്റെയെല്ലാം അടിസ്ഥാനം 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടുന്ന സീറ്റുകളുടെ എണ്ണത്തെയും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേ ഭരണത്തെയും ആശ്രയിച്ച് ഇരിക്കും.

https://mediamangalam.com/archives/49945

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close