KERALANEWS

ഇക്കൊല്ലമില്ല, കൊച്ചി മുസിരിസ് ബിനാലെ അടുത്ത വര്‍ഷം നവംബറില്‍

കൊച്ചി: ഈ വര്‍ഷം നടക്കേണ്ടിയിരുന്ന കൊച്ചി മുസിരിസ് ബിനാലെ അടുത്ത വര്‍ഷം നവംബര്‍ ഒന്നിലേക്ക് മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ഡിസംബര്‍ 12ന് നടക്കേണ്ടിയിരുന്ന ബിനാലെ മാറ്റുന്നത്.’കൊവിഡ് 19 സാഹചര്യത്തെ കുറിച്ച് ഓഹരി ഉടമകളുമായി ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ മഹാമാരിയുടെ വ്യാപനത്തില്‍ യാതൊരു ശമനവും കാണുന്നില്ല. കേരളം വ്യാപനത്തിന്റെ രണ്ടാഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. അതിനാല്‍ ബിനാലെ 2021 നവംബര്‍ 1ലേക്ക് മാറ്റുന്നു. അപ്പോഴത്തെ ചുറ്റുപാട് കലാകാരുടെയും കാഴ്ചക്കാരുടെയും മറ്റുള്ളവരുടെയും സുരക്ഷിതമായ ഒത്തുചേരലിന് അനുയോജിച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നു,’ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രസ്താവനയില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close