
കൊച്ചി: പ്രത്യേകതകളില്ലാത്ത ഒരു ദിനം ഇപ്പോള്‍ കലണ്ടറില്‍ കാണാന്‍ സാധിക്കില്ല. ഇഡ്ഡലി ദിനം, ഗജരാജ ദിനം, ചിരി ദിനം, സൈക്കിള്‍ ദിനം അങ്ങനെ പോകുന്നു ദിന വിശേഷങ്ങള്‍. ഇക്കൂട്ടത്തില്‍ ഒരു പ്രത്യേകതയുള്ള ദിനമാണിന്ന് (13/08/2020). ഇടതുകൈയ്യന്മാര്ക്കൊരു ദിനം. ഇന്ന് ലോക അവയവദാന ദിനമായതിനാല്‍ ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല ഈ ദിനം. ഏതായാലും കെ.വി. മോഹന്‍കുമാര്‍ ഐഎഎസ് ഈ ദിനം ഓര്‍ത്തു. അദ്ദേഹം തന്റെ ഫെയ്സ്ബുക്കില്‍ വളരെ വിശദമായി തന്നെ ഈ ദിനത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. അല്‍പ്പം രസികമായി തന്നെ.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ഇടത് കയ്യന്മാരേ ഇതിലേ :
ഇടത് കയ്യന്മാര്ക്കും അന്താരാഷ്ട്ര ദിനമുണ്ടെന്ന് ഇന്നാണറിഞ്ഞത്.ഇടത് കയ്യരായ എല്ലാ ളയ ചങ്ങാതിമാര്‍ക്കും ഈ ഇടത് കയ്യന്‍ സുഹൃത്തിന്റെ സ്വാഗതം !നമുക്ക് അഭിമാനിക്കാം ,ലോക ജനസംഖ്യയില്‍ പത്ത് ശതമാനം നമ്മലാണ് ! ലിയനാര്‍ഡോ ഡാവിഞ്ചിയും ലൂയിസ് കരോളും ഫിദല്‍ കാസ്ട്രോയും ചാര്‍ളി ചാപ്ലിനും മുതല്‍ നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും അമിതാഭ് ബച്ചനും രജനീകാന്തും ആഷാ ബോസ്ലെയും ബില്‍ ഗേറ്റ്സും മേരി കോമും സച്ചിന് ടെണ്ടുല്‍ക്കറും നിവിന്‍ പോളിയും പ്രണവ് മോഹന്‍ലാലും ഉള്‍പ്പെടുന്ന പ്രതിഭകളും പ്രബലരും പ്രമുഖരും ഇടത് കയ്യന്മാരാണെന്ന് നമുക്ക് അഭിമാനിക്കാം.
ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഏതായാലും എല്ലാ ഇടംകൈയ്യന്മാര്ക്കും ആശംസകള്‍.