Social MediaTrending

ഇടതുപക്ഷം വിജയം ആഘോഷിക്കുമ്പോൾ ദീപം തെളിയിച്ച് ബിജെപി നേതാവും; ഒ രാജ​ഗോപാലിന്റെ ഹാഷ് ടാ​ഗ് സേവ് ബം​ഗാൾ എന്നും; മുതിർന്ന ബിജെപി നേതാവ് സംഘപരിവാർ ബന്ധം പൂർണമായും അവസാനിപ്പിക്കുന്നോ? രാജേട്ടൻ എപ്പോൾ സിപിഎമ്മിലെത്തും എന്ന ചർച്ച സജീവമാക്കി സോഷ്യൽമീഡിയ

തിരുവനന്തപുരം: ഇടതു മുന്നണിയുടെ വിജയാഘോഷത്തിനിടെ ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജ​ഗോപാൽ ദീപം തെളിയിച്ചത് സമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയാകുന്നു. ഇന്നലെയായിരുന്നു ഇടതു മുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയം നേതാക്കളും പ്രവർത്തകരും ആഘോഷിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിൽ ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തും പതാക ഉയർത്തിയുമായിരുന്നു ഇടതു മുന്നണിയുടെ വിജയാഘോഷം. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് ഒ രാജ​ഗോപാലും ദീപം തെളിയിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബം​ഗാൾ വയലൻസ്, സേവ് ബം​ഗാൾ എന്ന ഹാഷ് ടാ​ഗുകളും ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.

അതേസമയം ബിജെപി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലന്ന് അണികൾ കമൻറ് ബോക്സിൽ അറിയിച്ചു. എൽഡിഎഫിന്റെ വിജയാഘോഷം നടക്കുമ്പോൾ തന്നെ ദീപം തെളിച്ച ചിത്രം പങ്കുവച്ചതും സൈബർ ഇടങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ദീപം തെളിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഇടതു തുടർ ഭരണത്തിന്റെ വിജയാം പ്രവർത്തകർ ആഘോഷിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിലും പാർട്ടി ഓഫീസുകളിലും വളരെക്കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് വിജയാഘോഷം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വച്ചാണ് വിജയ ദിനം ആഘോഷിച്ചത്.

രാജ​ഗോപാലിന്റെ ചിത്രത്തിന് താഴെ അഭിനന്ദനവും വിമർശനവുമായി രാജ​ഗോപാലിന്റെ അനുയായികളും എത്തി. ഇത് എൽഡിഫിന്റെ വിജയാഘോഷത്തിന് വേണ്ടി തെളിച്ച തിരിയാണ് എന്നായിരുന്നു ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്. എൽഡിഎഫിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത രാജേട്ടന് നന്ദിയും അഭിനന്ദനവും അറിയിച്ച് ഇടത് പ്രവർത്തകരും എത്തി. വർ​ഗീയതയോട് വിടപറയൂ, നേരിന്റെ ഹൃദയപക്ഷത്തേക്ക് സ്വാ​ഗതം എന്നും ചിലർ കുറിക്കുന്നു. രാജ​ഗോപാലിന്റെ ദീപം തെളിക്കൽ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്.

അതേസമയം, ബിജെപി കേന്ദ്രങ്ങളും സിപിഎം നേതൃത്വവും രാജ​ഗോപാലിന്റെ നീക്കങ്ങളെ ​ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചതിന് ശേഷം രാജ​ഗോപാൽ സ്വീകരിച്ച നിലപാടുകളെല്ലാം സിപിഎമ്മിന് അനുകൂലമായിരുന്നു എന്ന വിമർശനം നേരത്തേ തന്നെ ബിജെപിക്കുള്ളിൽ ശക്തമാണ്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് മുതൽ കർഷക പ്രക്ഷോഭത്തിലെ നിലപാട് വരെ രാജ​ഗോപാൽ നിയമസഭയ്ക്കുള്ളിൽ സ്വീകരിച്ചത് സിപിഎമ്മിന് സഹായകരമാകുന്ന നിലപാടുകളായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും രാജ​ഗോപാൽ നടത്തിയ പ്രതികരണങ്ങളും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നതും സിപിഎമ്മിനെ പുകഴ്ത്തുന്നതുമായിരുന്നു. ഇത് സംബന്ധിച്ച് ബിജെപിക്കുള്ളിൽ രാജ​ഗോപാലിനെതി്രെ പടയൊരുക്കം നടക്കുന്നതിനിടെയാണ് പുതിയ സംഭവം. ബം​ഗാളിലെ അക്രമങ്ങൾക്കെതിരെ ദേശവ്യാപകമായി ബിജെപി കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിലൊന്നും പങ്കെടുക്കുകയോ അതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയോ ചെയ്യാതെ ഇടതുമുന്നണിയുടെ വിജയാഘോഷത്തിന്റെ സമയത്ത് തന്നെ അവരുടെ ആഘോഷത്തിന് സമാനമായ ചിത്രവും ബിജെപി അനുകൂല ഹാഷ്ടാ​ഗും എന്തിനെന്ന ചോദ്യമാണ് ബിജെപി നേതാക്കളും അണികളും ഉയർത്തുന്നത്.

അതേസമയം, ഹാഷ്ടാ​ഗിലും ഒരു ഇടതു സ്നേഹം ഒളിഞ്ഞിരിക്കുന്നു എന്നാണ് സിപിഎം നേതാക്കൾ വിലയിരുത്തുന്നത്. ബം​ഗാളിലെ തൃണമൂൽ അക്രമങ്ങളിൽ ആദ്യം ഇരയായത് ഇടതുപക്ഷം ആയിരുന്നു. ഇടതു ഭരണം അവസാനിച്ചതിന് ശേഷമാണ് ബം​ഗാളിൽ അരാജകത്വം കളിയാടിത്തുടങ്ങിയത്. അതുകൊണ്ട് തന്നെ ഹാഷ്ടാ​ഗും ബിജെപി അനുകൂലമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് സിപിഎം പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. രാജ​ഗോപാൽ കുറിച്ചത് സേവ് ബം​ഗാൾ എന്നാണ്. അതിനർത്ഥം സേവ് ബിജെപി എന്നല്ല- സിപിഎം പ്രവർത്തകർ പറയുന്നു. രാജ​ഗോപാൽ ബിജെപി ബന്ധം പൂർണമായും അവസാനിപ്പിക്കാൻ ആ​ഗ്രഹിക്കുന്നു എന്നാണ് ഇന്നലത്തെ സംഭവം സൂചിപ്പിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close