KERALATop News

ഇടത് ജനപ്രതിനിധികളും പ്രവര്‍ത്തകരും പ്രതിയായ സമരക്കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇടത് ജനപ്രതിനിധികളും പ്രവര്‍ത്തകരും പ്രതിയായ സമരക്കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പൊതുമുതല്‍ നശിപ്പിച്ച കേസുള്‍പ്പെടെ പിന്‍വലിക്കാനുള്ള അനുമതി അപേക്ഷയാണ് കോടതിയില്‍ നല്‍കിയത്. പിഎസ്‌സി ക്രമക്കേട് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ കേസുകളും പിന്‍വലിക്കുന്നതില്‍ ഉള്‍പ്പെടുന്നു.ഇടതു ജനപ്രതിനിധികള്‍ പ്രതികളായ 73 കേസുകളും, ഇടതു പ്രവര്‍ത്തകരും യുവജനസംഘടനാ പ്രവര്‍ത്തകരും പ്രതികളായ 150 കേസുകളുമാണ് പിന്‍വലിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവടങ്ങളിലാണ് കേസ് പിന്‍വലിക്കാനുള്ള കൂട്ടത്തോടെയുള്ള അപേക്ഷകള്‍ വന്നിരിക്കുന്നത്.പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, അനുമതിയില്ലാതെ സമരം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിക്കുന്നത്. പിഎസ്‌സി ക്രമക്കേട് കേസിലെ പ്രതികളായ യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ക്കെതിരായ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലീസ് ജീപ്പ് നശിപ്പിച്ചതിന് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 7 പ്രതിയാണ് നസീം.പത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിയായ കേസ് പിന്‍വലിക്കാനാണ് സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സമരത്തില്‍ പങ്കെടുക്കാത്തിന് യൂണിവേഴ്‌സറ്റി കോളജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിന് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയാണ് ശിവരജ്ഞിത്ത്. ഈ കേസ് പിന്‍വലിക്കാനും ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നില്‍ അനുമതി തേടി. പിഎസ്‌സി ക്രമക്കേട് കേസില്‍ ഇതേ വരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചില്ല. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം വൈകുന്നതിനിടെയാണ് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ മറ്റ് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close