KERALANEWS

ഇടത് മുന്നണിയും കൈവിട്ടു; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രാജി വച്ചു

തിരുവനന്തപുരം: പരാതികരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ വിമർശനം ഉയർന്ന സാഹചര്യത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ സ്ഥാനമൊഴിഞ്ഞു. 11 മാസം കാലാവധി അവശേഷിക്കുമ്പോഴാണ് രാജി വെക്കേണ്ടി വരുന്നത്. പാർട്ടി തന്നെ രാജി ആവശ്യപ്പെടുകയായിരുന്നു.

ഇടത് മുന്നണിയിലും മന്ത്രിസഭയിലും നടന്ന ചർച്ചകളിൽ ആരുടേയും പിന്തുണ ജോസഫൈന് ലഭിച്ചിരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. സിപിഎം നേതൃ തലത്തിൽ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്. എഐഎസ്എഫ് ഉൾപ്പടെയുള്ള സംഘടനകളും പ്രതിപക്ഷനേതാവും മുൻ മന്ത്രിമാരും അടക്കമുള്ള പ്രമുഖരും ജോസഫൈനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. യുവതിയോടുളള ജോസഫൈന്റെ പ്രതികരണം വിവാദമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close