Breaking NewsKERALANEWS

ഇടത് സ്വതന്ത്രന്‍ പി.വി. അന്‍വറിന് നിലമ്പൂരില്‍ ജയം; നോവായി വി.വി പ്രകാശ്

നിലമ്പൂര്‍: ഇടത് സ്വതന്ത്രന്‍ പി.വി. അന്‍വറിന് നിലമ്പൂരില്‍ ജയം. അന്തരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.വി. പ്രകാശിനെതിരെ 2,794 വോട്ടുകള്‍ക്കാണ് അന്‍വര്‍ ജയിച്ചത്. വോട്ടെണ്ണലില്‍ പ്രകാശിന്റെ അസാന്നിധ്യം നോവായി മാറിയെങ്കിലും മണ്ഡലത്തില്‍ കനത്ത പോരാട്ടം നടത്തിയാണ് വി.വി. പ്രകാശ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. 2016-ല്‍ 11,504 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന അന്‍വറിന് ഇത്തവണ 2,794 വോട്ടുകള്‍ക്ക് മാത്രമാണ് ജയിക്കാനായത്.

യു.ഡി.എഫിന്റെ ഉറച്ച കോട്ടയെന്ന് നിലമ്പൂരിനെ വിശേഷിപ്പിച്ചുവരുമ്പോഴാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായ പി.വി. അന്‍വര്‍ യു.ഡി.എഫില്‍നിന്ന് നിലമ്പൂര്‍ പിടിച്ചെടുക്കുന്നത്. 30 വര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് അന്‍വര്‍ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് ഫലം കാത്തുനില്‍ക്കെ വെള്ളിയാഴ്ച പുലര്‍ച്ചയോടെ വി.വി.പ്രകാശ് മരിക്കയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close