KERALANEWSTop News

ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി

മലപ്പുറം: ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി. മൂന്ന് മാസമായി ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായിരുന്ന അന്‍വര്‍ കോഴിക്കോട്ട് കരിപ്പൂരില്‍ വിമാനമിറങ്ങി. എംഎല്‍എയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘം വിമാനത്താവളത്തിനു പുറത്തുണ്ടായിരുന്നു. അടുത്ത 7 ദിവസം എടക്കരയിലെ വീട്ടില്‍ അന്‍വര്‍ ക്വാറന്റീല്‍ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്. കുറച്ചു മാസങ്ങളായി അന്‍വറിനെ മണ്ഡലത്തില്‍ കാണാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ വ്യാപാര ആവശ്യത്തിനാണ് ആഫ്രിക്കയില്‍ പോയതെന്നും 25000 കോടി രുപയുടെ രത്‌ന ഖനന പദ്ധതിയുമായാണ് താന്‍ തിരിച്ചെത്തുന്നത് അന്‍വര്‍ ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close