INDIANEWS

ഇടിമിന്നലേറ്റതോടെ പടക്ക നിർമ്മാണ ശാല പൊട്ടിത്തെറിച്ചു; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം; ഭർത്താവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പടക്കനിര്‍മാണശാല ഇടിമിന്നലില്‍ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. റബർ തോട്ടത്തിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമ്മാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളിയായ പാലോട് ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ഇവരുടെ ഭർത്താവ്​ പുറത്തേക്ക്​ ഓടിയതിനാൽ രക്ഷപ്പെട്ടു. ഉടമ സൈലസിന്​ ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്​.

ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. ലൈസൻസോടെയാണ്​ പടക്ക നിര്‍മാണശാല പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close