KERALANEWSUncategorized

ഇടുക്കിയില്‍ കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും: വ്യവസായിക്കെതിരെ കേസ്

ഇടുക്കി: ഇടുക്കി രാജാപ്പാറയില്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച വ്യവസായിക്കെതിരെ കേസ്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെയാണ് ശാന്തന്‍പാറ പൊലീസ് കേസെടുത്തത്. മുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ
വ്യാപാര കേന്ദ്രത്തിന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ചുള്ള രാതിആഘോഷം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു. നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും രാത്രി 8മുതല്‍ ആറ് മണിക്കൂര്‍ നീണ്ടു. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി. ബെല്ലിഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് കൊണ്ടുവന്നത്. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹികമാധ്യങ്ങളില്‍ പ്രചരിച്ചതോടെയാണ് ശാന്തന്‍പാറ പൊലീസ് സംഘാടകനായ വ്യാപാരിക്കെതിരെ കേസെടുത്തത്. നിലവില്‍ വ്യവസായിക്കെതിരെയാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബാക്കിയുള്ളവര്‍ക്കെതിരെയും കേസെടുക്കാനാണ് തീരുമാനം. അതേസമയം സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാര്‍ റിസോര്‍ട്ടില്‍ എത്തിയിരുന്നതായും എന്നാല്‍ ഉന്നത പൊലീസുദ്ദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം. പിന്നീട് സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോഴാണ് പൊലീസ് കേസെടുത്തതെന്നും നാട്ടുകാര്‍ പറയുന്നു.

Tags
Show More

Related Articles

Back to top button
Close