ഇടുക്കിയില്‍ തൊടുപുഴ നഗരസഭാംഗവും നഴ്സും അടക്കം മൂന്നു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: ജില്ലയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നു. ചൊവ്വാഴ്ച മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം 17 ആയി. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, ജില്ലാ ആശുപത്രിയിലെ നഴ്സ്, കര്‍ണാടകയില്‍ നിന്നെത്തിയ മരിയാപുരം സ്വദേശി സൊഫ്ട്വെയര്‍ ജീവനക്കാരന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ സജീവമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നയാളാണ് ജനപ്രതിനിധി. പ്രകടമായ ലക്ഷണങ്ങളില്ലാത്ത ഇദ്ദേഹത്തിന് റാന്‍ഡം സാംപിള്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നഴ്സും ഇന്നലെ വരെ ജോലിയില്‍ സജീവമായിരുന്നു. ഇദ്ദേഹം കാഷ്വാലിറ്റിയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന നഴ്സാണ്.
മരിയാപുരം സ്വദേശി കര്‍ണാടകയില്‍ നിന്നും കാര്‍മാര്‍ഗമാണ് നാട്ടിലെത്തിയത്. ഇവര്‍ മുന്നു പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ജില്ലയെ ഇന്നലെ മുതല്‍ റെഡ് സോണ്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ പരിശോധന ഫലങ്ങള്‍ പുറത്തുവന്നതോടെ ജില്ലയില്‍ മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയാണ്. ജില്ലയിലെ എം.എല്‍.എമാരും എം.പിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ രാത്രിയാണ് ഇവര്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. പരിശോധിക്കുന്നവരെ ഉടന്‍ നിരീക്ഷണത്തില്‍ വിധേയമാക്കാനുള്ള സംവിധാനം വേണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.