Covid UpdatesKERALA

ഇടുക്കി ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

1. വളരെ അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ പൊതുജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങാൻ പാടില്ല. പുറത്തിറങ്ങുന്ന ആളുകൾ നിർബന്ധമായും മാസ്ക് ധരിച്ച് ഇരിക്കേണ്ടത് സാമൂഹിക കർശനമായി പാലിക്കേണ്ടതും ആണ്.

2. അവശ്യ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്ന കടകൾ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രവും മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, പാചകവാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, എന്നിവയ്ക്ക് മുഴുവൻ സമയവും പ്രവർത്തിക്കുന്നതാണ്.

3. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.

4. വളരെ അടിയന്തരമായ ആവശ്യങ്ങൾക്ക് ഒഴികെ വാഹനങ്ങൾ നിരത്തിൽ ഇറക്കുവാൻ പാടില്ല.

5.മെഡിക്കൽ ആവശ്യങ്ങൾക്കും വളരെ അടിയന്തര ആവശ്യങ്ങൾക്കും ഒഴികെ ഇടുക്കി ജില്ലയിലേക്കും പുറത്തേക്കുള്ള യാത്രകൾ കർശനമായി നിരോധിച്ചിരിക്കുന്നു.

6. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, എന്നിവയുടെ ചരക്ക് നീക്കത്തിന് തടസ്സം ഉണ്ടായിരിക്കുന്നതല്ല.

7. ആവശ്യ ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് സന്നദ്ധസേവകർ മുഖേന വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖേന നടപടികൾ സ്വീകരിക്കുന്നതാണ്.

8. ജില്ലയിലെ നിർമ്മാണപ്രവർത്തനങ്ങൾ തോട്ടം മേഖലയിലെ പ്രവർത്തികൾ എന്നിവ നടത്തി വയ്ക്കേണ്ടതാണ്.

9. കോവിഡ്19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയർ ആൻഡ് റെസ്ക്യൂ, സിവിൽസപ്ലൈസ്, എന്നീ വകുപ്പുകളുടെ ഓഫീസുകളിൾ അടിയന്തിര ആവശ്യങ്ങൾക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു പ്രവർത്തിക്കുന്നതാണ്. മറ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കേണ്ടല്ല.

Tags
Show More

Related Articles

Back to top button
Close