KERALANEWSTop News

ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിറുത്തി വെയ്ക്കുന്നു

ഇടുക്കി: ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിറുത്തി വെയ്ക്കുന്നു.മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത് . ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി.ആളപായമില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉത്പാദനം നിർത്തി. പീക്ക് സമയത്ത് ചെറിയ തോതിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ് ആയതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.തകരാര്‍ പരിഹരിച്ചു ഉല്പാദനം പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close