Breaking NewsKERALANEWSTrending

ഇതുവരെ കാണാത്ത കാമുകന് വേണ്ടി ഭർത്താവ് പോലും അറിയാതെ ​ഗർഭം രഹസ്യമായി സൂക്ഷിച്ചു; ഒരു ദിവസമെങ്കിലും കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിൽ ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിലെറിഞ്ഞു; കല്ലുവാതുക്കലെ രേഷ്മയുടെ ജീവിതം സിനിമ കഥകളേയും വെല്ലുന്നത്

കൊല്ലം: ഒരു ദിവസമെങ്കിലും കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിനാണു സ്വന്തം കുഞ്ഞിനെ പ്രസവിച്ചയുടൻ പറമ്പിലെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചതെന്ന് രേഷ്മ. ബാങ്ക് ജീവനക്കാരനെന്നു പറയുന്ന കൊല്ലം സ്വദേശിയായ കാമുകനെ രേഷ്മ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. ഒപ്പം കഴിഞ്ഞിരുന്ന ഭർത്താവ് പോലും താൻ ​ഗർഭിണിയായിരുന്നെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പറയുന്നത്. പൂര്‍ണ ഗര്‍ഭാവസ്ഥയില്‍ പോലും എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ടു നടന്ന ശേഷം കുളിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഒരേ മുറിയില്‍ കഴിഞ്ഞ ഭര്‍ത്താവ് പോലും വിവരം അറിഞ്ഞില്ലെന്നതു പൊലീസ് അപ്പാടെ വിശ്വസിച്ചിട്ടില്ല.

രേഷ്മയുടെ ഭർത്താവ് വിഷ്ണു ​ഗൾഫിലാണ്. വിഷ്ണുവിൽ നിന്നാണ് താൻ രണ്ടാമതും ​ഗർഭിണി ആയതെന്നും എന്നാൽ, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിർദ്ദേശപ്രകാരം ​ഗർഭിണിയായ വിവരം ഭർത്താവടക്കം എല്ലാവരിൽ നിന്നും മറച്ചു വെക്കുകയായിരുന്നു എന്നും രേഷ്മ പറയുന്നു. ഇതുവരെ തന്റെ കാമുകനെ നേരിട്ട് കണ്ടിട്ടില്ല എന്നാണ് യുവതി പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

ഇരുപത്തിരണ്ടുകാരി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്ന ചോദ്യം ഇപ്പോഴും ദുരൂഹത വർധിപ്പിക്കുന്നു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.

വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിൻ്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകൻ്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു.

താൻ പ്രസവിച്ച കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ കളഞ്ഞ ശേഷം കല്ലുവാതുക്കലെ രേഷ്മ വീടിനുള്ളിൽ കഴിഞ്ഞത് ഒന്നുമറിയാത്ത പാവത്തെ പോലെ. കുട്ടിയുടെ കരച്ചിൽ രാത്രിയിൽ കേട്ടെങ്കിലും രേഷ്മയുടെ പിതാവ് അത് പൂച്ചയുടെ കരച്ചിലാകാം എന്ന് കരുതി വീണ്ടും കയറിക്കിടക്കുകയായിരുന്നു. എന്നാൽ, രാവിലെ എഴുന്നേറ്റ രേഷ്മ തന്നെയാണ് പറമ്പിൽ തിരച്ചിൽ നടത്തിയതും കുഞ്ഞിനെ കണ്ടെത്തിയതും. രാവിലെ കുഞ്ഞിന്റെ ഞരങ്ങൽ കേട്ടെന്ന് പറഞ്ഞാണ് സുദർശനൻ പിള്ളയുടെ മകൾ രേഷ്മ പറമ്പിൽ തെരച്ചിൽ നടത്തിയത്. കരിയില കൊണ്ടു മൂടി വെച്ചിരിക്കുന്നനിലയിൽ ഉടുതുണിയില്ലതെ പൊക്കിൾ കൊടി നീക്കം ചെയ്യാത്ത നിലയിൽ രേഷ്മ എടുത്ത കുഞ്ഞിനെ കുളിപ്പിച്ച ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്.

വെളുപ്പിനെ നാല് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ട് സുദർശനൻ പിള്ള നോക്കിയപ്പോൾ മുറ്റത്ത് പൂച്ചകൾ നിൽക്കുന്നത് കണ്ടു. കേട്ടത് പൂച്ചകളുടെ ശബ്ദമാണെന്ന് കരുതി കതകടച്ച് ഉറങ്ങി. രാവിലെ പുറത്തിറങ്ങിയ വീട്ടുകാർ പുരയിടത്തിൽ കുട്ടിയുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത അവസ്ഥയിൽ കുഞ്ഞിനെ കണ്ടത്. പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്വാസതടസവും ഹൃദയമിടിപ്പിൽ വ്യതിയാനവുമുണ്ടായതോടെ കുഞ്ഞിനെ വൈകിട്ട് എസ്.എ.ടിയിലേക്ക് മാറ്റി. പൂർണ വളർച്ചയെത്തിയ കുഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ടായിരുന്നു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡി. കോളേജിലെത്തി കുഞ്ഞിനെ നിയമപരമായി ഏറ്റെടുത്തിരുന്നു.

ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. ഡി.എൻ.എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുമ്പോൾ ജനിച്ച് 12 മണിക്കൂറേ പിന്നിട്ടിരുന്നുള്ളൂവെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത തോട്ടുവരുമ്പിലൂടെ സമീപത്തെ കുളത്തിൻ കരയിലെത്തി മടങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ചവർ കുളത്തിൽ കൈകാൽ കഴുകി സ്ഥലം വിട്ടതാകാമെന്നായിരുന്നു പൊലീസ് നി​ഗമനം.

കൊല്ലം കല്ലുവാതുക്കലിൽ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്മ(22)യെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത് ഡിഎൻഎ ടെസ്റ്റിലൂടെ മാതൃത്വം ഉറപ്പിച്ച ശേഷമാണ്. ജനുവരി അഞ്ചാം തീയതിയാണ് സുദർശൻ പിള്ളയുടെ പറമ്പിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ കണ്ടെത്തിയത്. രേഷ്മയുടെ ഭർത്താവ് ​ഗൾഫിലാണ്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ രേഷ്മ സ്വന്തം പറമ്പിലെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചത് എന്നാണ് പ്രാഥമിക വിവരം. ​ഗർഭിണിയാണെന്ന വിവരം വീട്ടുകാരോട് പോലും മറച്ചുവെച്ചായിരുന്നു യുവതി എല്ലാം പ്ലാൻ ചെയ്തത്.

ജനുവരി അഞ്ചാം തീയതിയാണ് സുദർശൻ പിള്ളയുടെ പറമ്പിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ച ഉടന്‍ രേഷ്മ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രസവ വിവരം യുവതി വീട്ടുകാരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, പൊലീസ് ആശുപത്രികളിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചു. തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു തോര്‍ത്തു മുണ്ടു കൊണ്ടു പോലും മൂടാതെയാണ് പൊക്കിള്‍ കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാനുളള ആസൂത്രിത നീക്കമാണിതെന്ന് പൊലീസ് അന്നേ പറഞ്ഞിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിൾ ഡി.എൻ.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. തുടർന്ന് രേഷ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതയായ രേഷ്മയ്ക്ക് ഒരു കുട്ടിയുണ്ട്. ഇവരുടെ ഭർത്താവ് വിദേശത്താണ്. ഇതിനിടെ ഫെയ്സ്ബുക്കിലൂടെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളോടൊപ്പം ജീവിക്കാൻ കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് രേഷ്മ പ്രസവിച്ചശേഷം കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചതെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close