INDIA
ഇതു വൈകാരിക നിമിഷം: പ്രധാനമന്ത്രി നരേന്ദ്രമോദി

അയോധ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ആദ്യത്തെ ഇഷ്ടിക സ്ഥാപിച്ചതിന് ശേഷം ഇത് നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷമുള്ള ഒരു വൈകാരിക നിമിഷമാണെന്ന് പറഞ്ഞു.
‘എല്ലാ ഹൃദയവും പ്രകാശിക്കുന്നു; ഇത് രാജ്യത്തിനുമുഴുവന്‍ ഒരു വൈകാരിക നിമിഷമാണ്. ഒരു നീണ്ട കാത്തിരിപ്പ് ഇന്ന് അവസാനിക്കുന്നു ,വര്‍ഷങ്ങളായി നമ്മുടെ ദേവന് ഒരു കൂടാരത്തിനടിയിലാണ് താമസിച്ചിരുന്നത്, ഇനി ഭക്തര്‍ പണിത ക്ഷേത്രത്തില്‍ താമസിക്കും. ഇന്ന് രാമജന്മഭൂമി മോചിപ്പിക്കപ്പെട്ടു, ”പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘സിയ രാം ചന്ദ്ര കി ജയ്!’ എന്ന ആരവത്തോടെയാണ് ക്ഷേത്രനിര്‍മ്മാണത്തിന്റെ തുടക്കമായത്. 40 കിലോഗ്രാം ഭാരമുള്ള വെള്ളി ഇഷ്ടിക ഇട്ടശേഷം രാമ ജന്മഭൂമിയില് ആത്മീയ നേതാക്കളുടെ ഒത്തുചേരലിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.