Uncategorized

ഇത്തവണത്തെ ബീഹാര്‍ ഇലക്ഷനില്‍ ജാതിയാണ് ഹീറോ

പട്‌ന: ബീഹാര്‍ ഇലക്ഷന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ ജാതിവ്യവസ്ഥ വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. ബാഹാര്‍ നിയനസഭാ തിരഞ്ഞെടുപ്പില്‍ 27 സ്റ്റുകളുള്ള ബിജെപി
സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി, കൂടാതെ ആര്‍ജെഡി ഇതുവരെ 41 സീറ്റുകളിലുള്ള സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി സീറ്റുകളില്‍ പകുതിയില്‍ അധികവും ഉയര്‍ന്ന സമുദായത്തില്‍ പെട്ടവര്‍ക്കായി മാറ്റി വച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ആര്‍ജെഡി പ്രധാനമായും ഒബിസി കാറ്റഗറിയിലുള്ളവര്‍ക്കാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്. ബിജെപി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 27 സീറ്റില്‍ 16ലും ഉന്നതരാണ്.ഏഴ് രജപുത്രരും ആറ് ഭൂമിഹാര്‍മാരും മൂന്ന് ബ്രാഹ്മണരും ഇതില്‍ പെടുന്നു.ഇതിനുപുറമെ, മൂന്ന് പട്ടികജാതിക്കാര്‍, ഒരു ഗോത്രം, ഒരു വൈശ്യ, ഒരു ബിന്ദ്, ഒരു ഡാംഗി, ഒരു ചന്ദ്രവാണി എന്നിങ്ങനെയുള്ളവര്‍ക്കും ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. അഞ്ച് വനിതാ സ്ഥാനാര്‍ത്ഥികളെയും ബിജെപി മത്സരിപ്പിക്കാനുറച്ചിട്ടുണ്ട്. എന്തായാലും ജാതിവെറി മുതലെടുത്തുള്ളതാകും ഇത്തവണത്തെ ബീഹാര്‍ ഇലക്ഷന്‍.
.







Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close