KERALA

ഇത്തവണ ആഘോഷങ്ങളില്ലാത്ത ശ്രീകൃഷ്ണ ജയന്തി

തിരുവനന്തപുരം:ഇന്ന് ശ്രീകൃഷ്ണ ജയന്തി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് ആഘോഷങ്ങള്‍ നടക്കേണ്ടതായിരുന്നു എങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ അത് നടത്താനാകില്ല. ക്ഷേത്രങ്ങളില്‍ നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും ചുരുക്കം ചിലയിടങ്ങളില്‍ ഇപ്പോള്‍ പ്രവേശനം അനുവദിച്ചിട്ടുള്ളതുകൊണ്ട് തിരക്കനുഭവപ്പെടുന്നുണ്ട്. ഇത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാതിരിക്കാനുള്ള സാഹചര്യത്തിലേക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പല ക്ഷേത്രത്തിലെയും അധികാരികള്‍. ഗുരുവായൂര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിംഗാണ് നിലവിലുള്ളത്. ആയിരം പേരിലധികമാണ് ഇപ്പോള്‍ത്തന്നെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പല പ്രമുഖ ക്ഷേത്രങ്ങളിലും പ്രത്യകിച്ച് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഇന്ന് ഭക്തജനത്തിരക്കധികമായിരുന്നു. വെകുന്നേരവും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ശോഭായാത്രകളും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close