KERALA

ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ വിപ്ലവം സൃഷ്ടിച്ചത് പോസ്റ്ററുകളിലൂടെ

കാസര്‍കോട്: കോവിഡ് പിടി അയയാതെ നില്‍ക്കുമ്പോഴും സംസ്ഥാനം തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്.ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പഴയപോലെ വലിയ ആഘോഷമൊന്നുമില്ല. എന്നാല്‍ പ്രചാരണം തണുപ്പന്‍ മട്ടിലാക്കാല്‍ ആരും ഉദ്ദശിച്ചിട്ടുമില്ല.എന്നും വെറൈറ്റിള്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കായി പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാണ് പാര്‍ട്ടിക്കാര്‍. ഇതില്‍ അരെ ശ്രദ്ധനേടിയിരിക്കുന്നത് പോസ്റ്ററുകളില്‍ ‘വിപ്ലവം’ കൊണ്ടുവന്നിരിക്കുന്ന കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലുള്ള സിപിഐ(എം) സ്ഥാനാര്‍ത്ഥികളാണ്.ചുമരെഴുത്തിനും കോളാമ്പി അറിയിപ്പുകള്‍ക്കും ശേഷം ഫ്‌ലക്‌സുകളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ കോടതി വിധിയോടെ ഫ്‌ലക്‌സുകള്‍ അരങ്ങൊഴിഞ്ഞു. വീണ്ടും ചുമരെഴുത്തുകള്‍ സജീവമായിത്തുടങ്ങി. എന്നാല്‍, പുതിയ പ്രചാരണ മേഖലയായ നവമാധ്യമങ്ങളെ കൂട്ടുപിടിക്കാന്‍ ഇവയൊന്നും മതിയാകില്ല. അവിടെയാണ് ബേഡടുക്കയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പോസ്റ്ററുകള്‍ വ്യത്യസ്തമാകുന്നത്.

സ്ഥാനാര്‍ത്ഥിയുടെ മാനറിസങ്ങളോ ജീവിത സാഹചര്യങ്ങള്‍ക്കോ പ്രാമുഖ്യം നല്‍കിയാണ് ബേഡഡുക്കയില്‍ സിപിഐഎം പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ചില പോസ്റ്ററുകള്‍ സിനിമാ പോസ്റ്ററുകളെ പകര്‍ത്തുമ്പോള്‍ മറ്റുള്ള സ്ഥാനാര്‍ത്ഥിയുടെ ജീവിത സാഹചര്യങ്ങള്‍ കാട്ടിത്തരുന്നു. എല്ലാ പോസ്റ്ററുകള്‍ക്കും വോട്ടറോട് ഒരു കഥ പറയാനുണ്ടാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close