KERALANEWS

ഇത് പഴമയിലേക്കുള്ള തിരിച്ചു പോക്കല്ല,നിവര്‍ത്തി കേടാണ് ; പാട വരമ്പത്ത് ഓല ഷെഡില്‍ കോവിഡ് രോഗികള്‍;അധികൃതരുടെ അനാസ്ഥതയിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രം പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്ന്

പത്തനംതിട്ട : വ്യത്യസ്തമായ പലതരം കാഴ്ച്ചകളും ഈ കോവിഡ് കാലത്ത് നമ്മുക്കൊക്കെ ചുറ്റു വട്ടങ്ങളില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെങ്കിലും കോവിഡ് രോഗികള്‍ വീടിന് പുറത്തും കുട്ടികള്‍ വീടിനുള്ളിലും കഴിയുന്ന ഒരു കാഴ്ച വളരെ ചുരുക്കമായിരിക്കും.എന്നാല്‍ അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.തിരുവല്ല നിരണത്ത് ആണ് സംഭവം.

നിരണം ആറാം വാര്‍ഡ് പാപ്പാത്ര അംബേദ്കര്‍ കോളനിയിലെ രണ്ടു പേരാണ് ഷെഡില്‍ കഴിയുന്നത്.ഇവരുടെ വീട്ടില്‍ മതിയായ സൗകര്യങ്ങളില്ലാത്തതും കുട്ടികള്‍ അടക്കമുള്ളവര്‍ വീട്ടിലുള്ളതുമാണ് കാരണം. പഞ്ചായത്തില്‍ സിഎഫ്എല്‍ടിസിയോ ഡോമിസിലിയറി കെയര്‍ സെന്ററോ തുടങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു വഴികളില്ലാതെ ഇവര്‍ പാടവരമ്പത്ത് താറാവുകളെ പോറ്റുന്നതിനായി തയ്യാറാക്കിയ ഷെഡില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.നിരണം പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുകയാണ്. ഒന്നാം തരംഗത്തില്‍ പഞ്ചായത്ത് സിഎഫ്എല്‍ടിസി സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ രണ്ടാം തരംഗം കേരളത്തെ പിടിച്ചുകുലുക്കുമ്പോള്‍ ഇതുവരെ പഞ്ചായത്ത് സിഎഫ്എല്‍ടിസി തുറന്നിട്ടില്ല എന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതില്‍ രോഗികളെ കിടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്നാണ് നാ്ട്ടുകാര്‍ പറയുന്നത്. എന്നാല്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ വിമര്‍ശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close