ഇനിയൊരു ഗാന്ധി വേണ്ട; കോണ്‍ഗ്രസിനെ നയിക്കാന്‍ പുറത്തുനിന്ന് ആള്‍വരട്ടെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒരു വര്‍ഷത്തിനുശേഷം, പാര്‍ട്ടിക്കുവേണ്ടി പോരാടുന്നതിനോ അതിനെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതിനോ ആ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ സഹോദരി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ തീരുമാനത്തെ പിന്തുണച്ചു. പറഞ്ഞു. ഒരു പുതിയ പുസ്തകത്തിന് നല്കിയ അഭിമുഖത്തിലാണ്, പാര്‍ട്ടി മേധാവിയായി ഗാന്ധികുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ വരട്ടെ എന്ന് പ്രിയങ്ക വ്യക്തമാക്കിയത്.”പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള ധാരാളം ആളുകള്‍ ഉണ്ട്. മറ്റൊരു പാര്‍ട്ടി പ്രസിഡന്റുണ്ടെങ്കില്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. അദ്ദേഹം എന്നെ ഉത്തര്‍പ്രദേശില്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഞാന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പോകണമെന്ന് പറഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടെ അതനുസരിക്കും,” പ്രിയങ്ക പറഞ്ഞു. പ്രദീപ് ചിബറും ഹര്‍ഷ് ഷായും ചേര്‍ന്ന ഇന്‍ഡ്യ ടുമോറോ: കോണ്‍വര്‍സേഷന്‍ വിത്ത് ദ് നെക്സ്റ്റ് ജനറേഷന് ഓഫ് പൊളിറ്റിക്കല്‍ റീഡേഴ്സ് എന്ന പുസ്തകത്തിലാണ് പ്രിയങ്കയുടേയും രാഹുലിന്റേയും അഭിമുഖം. പുസ്തകം കഴിഞ്ഞയാഴ്ച പുറത്തിറങ്ങി.”ഞാന്‍ ഇവിടെയുണ്ട്, കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നില്ക്കുന്നു, ഞാന്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതിനാല്‍ അതിനായി പോരാടാന്‍ തയ്യാറാണ്. പാര്‍ട്ടിക്കുവേണ്ടി പോരാടുന്നതിനോ അതിനെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതിനോ എനിക്ക് കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ട ആവശ്യമില്ല,” പാര്‍ട്ടി പ്രസിഡന്റായി മടങ്ങാന്‍ ആവശ്യപ്പെട്ടാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു.
ഉത്തരവാദിത്തബോധമുള്ള ഒരു സംസ്കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അത് നേതൃത്വത്തില്‍ നിന്നു തന്നെ തുടങ്ങണം എന്നും രാഹുല്‍ പറഞ്ഞു. ‘2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്. ഞാന്‍ ഉത്തരവാദിയാണ്. അതിന്റെ ഫലമായി ഞാന്‍ സ്ഥാനമൊഴിയേണ്ടതുണ്ടെന്നു എനിക്ക് ഉറപ്പാണ്.”ആ തീരുമാനത്തെ കുടുംബം പിന്തുണച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, താന്‍ വീട്ടുകാരുമായി ഇക്കാര്യത്തില്‍ വ്യക്തമായ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അമ്മയുടേയും സഹോദരിയുടേയും വാക്കുകള്‍ താന്‍ കേള്‍ക്കുകയും അതിനെ വിലമതിക്കുകയും ചെയ്തിട്ടുണ്ട് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.പാര്‍ട്ടി മുന്നോട്ട് പോകുന്നതില്‍ കുടുംബത്തിന്റെ പങ്ക് എങ്ങനെ വിഭാവനം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ പാര്‍ട്ടി നേതൃത്വത്തില്‍ വരണമെന്ന ആവശ്യത്തെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ചര്‍ച്ചകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് യുവരക്തമാണ് പാര്‍ട്ടിക്ക് ആവശ്യമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.”നല്കിയ രാജിക്കത്തില്‍ എന്റെ സഹോദരന് പറഞ്ഞതുപോലെ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണമെന്നാണ് കരുതുന്നത്. കത്തില്‍ മാത്രമല്ല, മറ്റിടങ്ങളിലും അദ്ദേഹം ഇക്കാര്യം പറഞഅഞിട്ടുണ്ട്. പാര്‍ട്ടിക്ക് അതിന്റേതായ പാത കണ്ടെത്തണമെന്ന് ഞാന്‍ കരുതുന്നു.”കഴിഞ്ഞ വര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം ആഭ്യന്തര യോഗങ്ങളില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.