
കൊച്ചി: കെഎസ്ആര്‍ടിസി യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ഇനി സീറ്റിനെ കുറിച്ചുള്ള ആശങ്ക വേണ്ട. കെഎസ്ആര്‍ടിസി ആപ്പിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എന്റെ കെഎസ്ആര്‍ടിസി എന്ന ആപ്പാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ആണ് ആപ്പ് ഉദ്ഘാടനം ചെയ്തത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ് ലഭ്യമാകും. ഏത് ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം ഉപയോഗിച്ചും ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും എന്നതാണ് പ്രധാന സവിശേഷത. പ്രതിദിനം 10,000 ബുക്കിങ്ങുകള്‍ വരെയാണ് ഇപ്പോള്‍ ഓണ്‍ലൈനിലൂടെയുള്ള ബുക്കിങ് നടത്താന്‍ ആകുക.
അഭിബസ് എന്ന ആപ്പുമായി സഹകരിച്ചാണ് കെഎസ്ആര്‍ടിസി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് സൂചന. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യങ്ങള്‍ നല്കുന്ന ആപ്പാണ് ഇതും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരാതികള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണുന്നതിനുമായി പ്രത്യേക വാട്സാപ്പ് കൂട്ടായ്മയും കെഎസ്ആര്‍ടിസി ആരംഭിച്ചിട്ടുണ്ട്. ‘ഫ്രണ്ട്സ് ഓഫ് കെഎസ്ആര്‍ടിസി’ എന്ന ഗ്രൂപ്പിലൂടെ യാത്രക്കാരുടെ നിര്‍ദേശങ്ങളും സ്വീകരിയ്ക്കുന്നുണ്ട്. ജനതാ സര്‍വീസ് എന്ന പേരിലെ പുതിയ അണ്‍ലിമറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകളിലൂടെയും അധിക വരുമാനം നേടാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി
Link: Ente KSRTC