Election 2021KERALANEWSTop News

ഇനി തിരഞ്ഞെടുപ്പികളില്‍ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി മന്ത്രി ഇ.പി.ജയരാജന്‍

കണ്ണൂര്‍: ഇനി തിരഞ്ഞെടുപ്പികളില്‍ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ.പി.ജയരാജന്‍. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ ഇത്തവണ മാറിനില്‍ക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന് ഇത്തവണ മത്സരരംഗത്തെക്കില്ലെന്നു ജയരാജന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇനി മത്സരരംഗത്തേക്കു തന്നെയില്ലെന്ന പ്രഖ്യാപനം നടത്തിയത്. എല്‍ഡിഎഫ് കണ്ണൂര്‍ നിയമസഭാ മണ്ഡലം പ്രകടനപത്രിക പ്രകാശനം ചെയ്തശേഷം മാധ്യമങ്ങളൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു തവണ മത്സരിച്ചവര്‍ ഇക്കുറി മത്സരിക്കേണ്ടതില്ലെന്ന സിപിഎം തീരുമാനത്തില്‍ ഇളവു കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തവണ ഇ.പി.ജയരാജനു സീറ്റ് ലഭിക്കാതിരുന്നത്.

മട്ടന്നൂരില്‍ വികസനരംഗത്ത് കോടികളുടെ പദ്ധതി എത്തിച്ച ജയരാജന് അതിന്റെ പൂര്‍ത്തീകരണത്തിനു മുന്‍പു തന്നെ പാര്‍ലമെന്ററി രംഗത്തുനിന്നു മാറേണ്ടി വന്നതിലുള്ള പരിഭവത്തിന്റെ ഭാഗമായാണ് ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന തീരുമാനത്തിനു പിന്നിലെന്നാണു സൂചന. എന്നാല്‍ ഇക്കാര്യം അദ്ദേഹം ഇതുവരെ സമ്മതിക്കാന്‍ തയാറായിട്ടില്ല.”രണ്ട് ടേം നിഷ്‌കര്‍ഷ പാലിച്ചാണ് മത്സരരംഗത്തുനിന്നു മാറി നില്‍ക്കുന്നത്. ഇനി തിരഞ്ഞെടുപ്പു രംഗത്ത് ഇറങ്ങാന്‍ വയ്യന്നും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടന്നുമാണ് കാരണമായി ജയരാജന്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചും മഹാമനസ്‌കതയെ കുറിച്ചും ജയരാജന്‍ വാചാലനായതും ശ്രദ്ധേയമായി.

പിണറായി മഹാനായ മനുഷ്യനാണെന്നും അനുഭവസമ്പത്തും പ്രവര്‍ത്തനപരിചയവുമുള്ള നേതാവാണെന്നും ജയരാജന്‍ പറഞ്ഞു. നാടിന്റെ സംരക്ഷണം ഏറ്റെടുത്താണു പിണറായി പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. ഏതു കാര്യത്തിലും വ്യക്തമായ നിരീക്ഷണമുള്ള നേതാവാണു പിണറായിയെന്നും ജയരാജന്‍ വിശദീകരിച്ചു.നേരത്തേ അഴീക്കോട് മണ്ഡലത്തില്‍ ഒരു തവണ തോല്‍ക്കുകയും അടുത്ത തവണ ജയിക്കുകയും ചെയ്ത ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതിനെ തുടര്‍ന്ന് കുറച്ചു കാലം പാര്‍ലമെന്ററി രംഗത്തുനിന്നു മാറി നിന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close