KERALANEWSTrending

ഇനി തൊട്ടാലും പൊള്ളും ;സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. 2019-ല്‍ പുതുക്കി നിശ്ചയിച്ച വൈദ്യുതിനിരക്കിന് മാര്‍ച്ച് 31-വരെയായിരുന്നു പ്രാബല്യം.വൈദ്യുതി ബോര്‍ഡ് ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകള്‍ വിലയിരുത്തിയശേഷമാണ് വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നത്. 2019 ഒക്ടോബര്‍ മുതലുള്ള ഇന്ധന സര്‍ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനുണ്ട്. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സര്‍ചാര്‍ജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കയാണ്. സര്‍ചാര്‍ജ് പിരിച്ചെടുത്തു കഴിയുമ്പോഴേക്കും വൈദ്യുതി ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ വ്യക്തത വരുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു.

വൈദ്യുതി ഇതര സംസ്ഥാനത്തു നിന്ന് എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്റി കമ്മിഷന്‍ വര്‍ധിപ്പിച്ചതു കാരണമുള്ള വര്‍ധന, ഇന്ധന സര്‍ചാര്‍ജ് ഇനത്തിലുള്ള വര്‍ധന, വൈദ്യുതി ബോര്‍ഡ് വരവു ചെലവു കണക്കാക്കി നഷ്ടം നികത്തുന്നതിനുള്ള പതിവു നിരക്ക് വര്‍ധന എന്നിങ്ങനെ മൂന്നു തരത്തിലുള്ള നിരക്കുകളും ചേര്‍ത്താണ് പുതിയ വൈദ്യുതിനിരക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close