TECH

ഇനി ഫോണിനും വരും തൊലിക്കട്ടി


ഫോണുകള്‍ക്കും വെയറബിള്‍ കംപ്യൂട്ടറുകള്‍ക്കുമായി പുതിയൊരു ഇന്റര്‍ഫേസ് വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. മനുഷ്യരുടെ ചര്‍മം പോലുള്ള ഇതിലൂടെ ഇനി തഴുകലും പിച്ചലും ഇക്കിളിയാക്കലും ഫോണുകള്‍ക്കു തിരിച്ചറിയാനാവും. സ്‌കിന്‍-ഓണ്‍ എന്നു പേരിട്ട ഈ ഇന്റര്‍ഫേസ് കാഴ്ചയില്‍ ചര്‍മംപോലെയാണെന്നു മാത്രമല്ല ഒരിന്ദ്രിയംപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.
ഈ കൃത്രിമ ചര്‍മത്തില്‍ ഇക്കിളിയിട്ടാല്‍ ഫോണില്‍ പൊട്ടിച്ചിരിക്കുന്ന ഇമോജി തെളിയും. ടാപ് ചെയ്താല്‍ അദ്ഭുതപ്പെടുന്ന മുഖമാണ് തെളിയുക. ഉപയോക്താക്കള്‍ക്ക് ചാറ്റിനിടെ കൂടുതല്‍ കാര്യക്ഷമമായി വികാരങ്ങള്‍ പങ്കുവയ്ക്കാന്‍ ഈ ഇന്റര്‍ഫേസ് സഹായിക്കുമെന്നാണ് ഗവേഷകരുടെ പക്ഷം.
മൊബൈലിന്റെ കേയ്‌സ് പോലെയിരിക്കുന്ന ഇതിന് ഉപയോക്താവ് എത്രമാത്രം സമ്മര്‍ദ്ദം അതില്‍ ചെലുത്തുന്നുവെന്ന് തിരിച്ചറിയാനാവും. നിരവധി പാളികളുള്ള സിലിക്കോണ്‍ ഉപയോഗിച്ചാണ് നിര്‍മാണം.
അങ്ങനെ സംവേദനശേഷിയുള്ള കൃത്രിമ ചര്‍മവും ഇന്ററാക്ടീവ് ഡിവൈസുകളിലേക്ക് എത്തി. കൂടുതല്‍ പഠനങ്ങള്‍ ഈ രംഗത്തുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Tags
Show More

Related Articles

Back to top button
Close