
തിരുവനന്തപുരം: ഇനിമുതല്‍ ജയില്‍ മുറ്റത്തുനിന്നും ഇന്ധനം നിറയ്ക്കാം.
ജയിലങ്കണത്തില്‍ നിന്നും പെട്രോള്‍ വിതരണം നടപ്പാക്കാന്‍, ഇന്ത്യന്‍
ഓയില്‍ കോര്പ്പറേഷന് ജയിലുകളില്‍ സ്ഥാപിക്കുന്ന പെട്രോളിയം
ഔട്ട്ലേറ്റുകളുടെ സംസ്ഥാനതല പ്രവര്ത്തനോത്സവം ഇന്ന് നടന്നു. ഇന്ത്യന്‍
ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തുടക്കത്തില്‍ തിരുവന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍
ജയിലുകളിലായാണ് ആദ്യ ഘട്ട പദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതി ആരംഭിക്കുന്നതോടുകൂടി ഓരോ പമ്പിലും പതിനഞ്ചോളം അന്തേവാസികള്‍ക്കു
ജോലി ലഭിക്കും. പൊതുജനങ്ങള്‍ക്ക് വിശ്വസ്ഥതയും ഗുണമേന്മയുമുള്ള ഇന്ധനം
കൃത്യമായ അളവില്‍ ലഭ്യമാക്കുക എന്ന ലക്ഷമാണ് പദ്ധതിയിലൂടെ
സാക്ഷാത്കരിക്കപ്പെടുന്നത്. പെട്രോള്‍ പമ്പുകള്‍ക്കൊപ്പം കംഫര്‍ട്ട്
സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും ആരംഭിക്കാനും സര്‍ക്കാര്‍
പദ്ധതിയിടുന്നുണ്ട്. വൈകാതെയതും യാഥാര്‍ഥ്യമാകും.