
പാലക്കാട്: യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ഷാഫി പറമ്പില്‍. മാണി സര് മകന് ജോസ് എന്നാണ് പേരിട്ടതെങ്കിലും പ്രവര്‍ത്തികൊണ്ട് യൂദാസാണെന്ന് ജോസ് തെളിയിച്ചെന്ന് ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. രാജ്യസഭ എംപി സ്ഥാനം മാത്രമല്ല, കോട്ടയം എംഎല്‍എ സ്ഥാനവും എംപി സ്ഥാനവും കൂടി രാജിവച്ചിട്ട് ജോസ് കെ മാണി ധാര്‍മികതയെ കുറിച്ച് സംസാരിക്കട്ടെ എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റിലായിരുന്നു ഷാഫിയുടെ വിമര്‍ശനം.