WORLD

ഇന്തോനേഷ്യന്‍ തീരത്തെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് തണലായി തദ്ദേശവാസികള്‍

ബാെന്ദ ആച്ചെ: ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിലെ തീരപ്രദേശത്ത് 300ഓളം റോഹിങ്ക്യന്‍ മുസ്‌ലിം അഭയാര്‍ഥികളെ കണ്ടെത്തി. ബോട്ടില്‍ എത്തിയ അഭയാര്‍ഥികളെപ്പറ്റി തദ്ദേശവാസികളാണ് അധികൃതരെ ആദ്യം അറിയിച്ചത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ റോഹിങ്ക്യക്കാര്‍ക്ക് തദ്ദേശവാസികളാണ് ഭക്ഷണവും വെള്ളവും അടക്കം പ്രാഥമിക സൗകര്യങ്ങള്‍ നല്‍കിയത്. 181 സ്ത്രീകള്‍, 100 പുരുഷന്മാര്‍, 14 കുട്ടികള്‍ എന്നിങ്ങനെയാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ബാന്ദെ സക്തി ഉപജില്ല സൈനിക കമാന്‍ഡര്‍ റോണി മഹേന്ദ്ര പറഞ്ഞു. തദ്ദേശവാസികളുടെ സഹായത്തോടെ താല്‍ക്കാലിക താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. മ്യാന്മറില്‍ സൈനിക പീഡനം ഭയന്ന് നൂറുകണക്കിന് റോഹിങ്ക്യകളാണ് അഭയാര്‍ഥികളാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close