
ഗാല്‍വാന്‍: ഇന്ത്യാ- ചൈനാ അതിര്‍ത്തിയില്‍ ചൈനീസ് സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കൊപ്പം പാകിസ്ഥാന് സൈന്യവും നിലയുറപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സേനയെ സഹായിക്കുകയാണ് ഇവരെന്നാണ് പുറത്തു വരുന്ന വിവരം. ചൈനീസ് മാധ്യമ പ്രവര്ത്തകന് പങ്കുവച്ച വീഡിയോയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതായി പറയുന്നുണ്ട്. 52 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അവര്‍ ദേശീയ ഗാനം ആലപിക്കുന്നതായുമുണ്ട്. എന്നാല്‍ സേനയില്‍ താടിവെച്ചുള്ള സൈനികനെ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. ചൈനീസ് പട്ടാളക്കാരില്‍ നിന്നും ശരീര പ്രകൃതിയിലും ഏറെ വിത്യാസമുണ്ട്.
ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍വെച്ച് ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും നടത്തിയ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു. നിരന്തര നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിട്ടും അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.