ടോക്കിയോ: ഇന്ത്യയുമായുള്ള ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് (എല്‍എസി) സമീപം ചൈന 60,000ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങള്‍ക്ക് (യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ) ചൈന ഭീഷണിയാണെന്ന് ടോക്കിയോവിലെ ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയ്ക്ക് ശേഷം യുഎസ്സില്‍ മടങ്ങിയെത്തിയ ശേഷം ഒരു അഭിമുഖത്തില്‍ മൈക്ക് പോംപിയോ പറഞ്ഞു. മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ക്വാഡ് ഉച്ചകോടിയാണിത്.
ഇന്ത്യക്കാര്‍ അവരുടെ വടക്കന്‍ അതിര്‍ത്തിയില്‍ 60,000 ചൈനീസ് പട്ടാളക്കാരെയാണ് കാണുന്നത്. യുഎസ്സും ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീഷണി നേരിടുകയാണെന്ന് മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മൈക്ക് പോംപിയോ ടോക്കിയോവില്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു.ദശാബ്ദങ്ങളായി പാശ്ചാത്യ രാജ്യങ്ങള്‍ ചൈനീസ് കമ്മ്യണിസ്റ്റ് പാര്‍ട്ടിയെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന് വിട്ടിരിക്കുകയായിരുന്നു. യുഎസ്സിലെ മുന്‍ ഗവണ്‍മെന്റ് അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തി നിന്നു. ഞങ്ങളും ബൗദ്ധികസ്വത്തുക്കളും ലക്ഷക്കണക്കിന് തൊഴിലും മോഷ്ടിക്കാന്‍ അവരെ അനുവദിച്ചു – മൈക്ക് പോംപിയോ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണികളെ ഒരുമിച്ച് നേരിടാന്‍ ക്വാഡ് രാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട് – മൈക്ക് പോംപിയോ പറഞ്ഞു.