
മുംബൈ: എച്ച് ഡി എഫ് സി ബാങ്കിനു പുറമേ മറ്റു ഇന്ത്യന്‍ കമ്പനികകളില്‍ ചൈനീസ് ബാങ്കിന് നിക്ഷേപമുള്ളതായി റിപ്പോര്‍ട്ട്. സിമന്റ് മേഖലയിലെ പ്രധാന നിര്‍മ്മാതാക്കളായ അംബുജ സിമന്റില്‍ 0.32 ശതമാനവും ഫാര്മസിക്യൂട്ടില് മേഖലയില്‍ പ്രധാനിയായ പിരമല്‍ എന്റര്‍പ്രൈസസില്‍ 0.43 ശതമാനവും ഓഹരി ചൈനയുടെ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ട്. എച്ച്ഡിഎഫ്സിയില് പിബിഒസിക്ക് 3,100 കോടി രൂപയുടെ ഓഹരികള്‍ നിലവിലുണ്ട്. . പിരമല്‍ എന്റര്‍പ്രൈസസില്‍ 137 കോടി രൂപയും അംബുജ സിമന്റില്‍ 122 കോടി രൂപയുമാണ് അവരുടെ നിക്ഷേപം. ഈ മാസം ഏപ്രില്‍ 12 ന്
എച്ച്ഡിഎഫ്സിയില് പിബിഒസിയുടെ ഓഹരി ഏറ്റെടുക്കല്‍ വെളിച്ചത്തുവന്നതിനുശേഷം, സര്‍ക്കാര്‍ വിദേശ നിക്ഷേപ നിയമങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. ”ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്ത് നിന്നുള്ള നിക്ഷേപത്തിനായി സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നതാണ് പുതിയ നിയമം. ഇതിനു മുമ്പ് ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമായിരുന്നു.
2014 മുതല്‍ ഇന്ത്യയിലേക്കുള്ള ചൈനീസ് നിക്ഷേപങ്ങളുടെ വളര്‍ച്ച ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സാരമായി ബാധിക്കും എന്നും പഠനങ്ങള്‍ വന്നിരുന്നു. എന്നിരുന്നാലും ഇന്ത്യയിലുള്ള ചൈനീസ് നിക്ഷേപങ്ങളെ കൃത്യമായി കണ്ടെത്തുന്നതിനു പരിമിതികള്‍ ഉണ്ട്. നിക്ഷേപങ്ങളെ കുറിച്ചുള്ള ആധികാരിക രേഖകള്‍ പങ്കിടാന്‍ ചൈനയും തയ്യാറായിട്ടില്ല. വരുംദിവസങ്ങളില്‍ ചൈനയുടെ നിക്ഷേപമുള്ള കൂടുതല്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്താകുമെന്നാണ് കരുതപ്പെടുന്നത്.