SPORTS

ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ എം എസ് ധോണിക്കൊപ്പം കളിക്കുമ്പോള്‍ പരിശീലകന്റെ അഭാവം താന്‍ അറിഞ്ഞിട്ടേയില്ല :കുല്‍ദീപ് യാദവ്

ലക്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ എം എസ് ധോണിക്കൊപ്പം കളിക്കുമ്പോള്‍ പരിശീലകന്റെ അഭാവം താന്‍ അറിഞ്ഞിട്ടേയില്ലെന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവ് പറഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോലി സഹായിക്കാനായി എപ്പോഴും കൂടെയുണ്ടാവുമെന്നും കുല്‍ദീപ് പറഞ്ഞു. കാരണം അദ്ദേഹത്തിന്റെ സംസാരവും അത്തരത്തില്‍ത്തന്നെ. പന്ത് നന്നായി സ്പിന്‍ ചെയ്യിക്കാനുപദേശിച്ചതും അദ്ദേഹംതന്നെ. വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടെങ്കില്‍ അത് ഒരുപാട് സമ്മര്‍ദ്ദമകറ്റും. കാരണം പന്തെറിയുമ്പോള്‍ അതില്‍ മാത്രം നമ്മള്‍ ശ്രദ്ധിച്ചാല്‍ മതി. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതൊക്കെ വിക്കറ്റിന് പിന്നില്‍ നിന്ന് അദ്ദേഹം നോക്കിക്കൊള്ളും. കളിക്കു മുമ്പ് അദ്ദേഹം എന്തൊക്കെ ചെയ്യണമെന്ന് ചെറിയ ഉപദേശമൊക്കെ നല്‍കും. സീനിയര്‍ താരമായിട്ടും അദ്ദേഹം എന്നെയും ചാഹലിനെയും നല്ല രീതിയില്‍ പിന്തുണക്കുകയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തു.അരങ്ങേറ്റ ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെ നല്‍കിയ ഉപദേശമെന്തായിരുന്നുവെന്നും കുല്‍ദീപ് വ്യക്തമാക്കി. ആദ്യ ടെസ്റ്റിന് ഇറങ്ങുന്നതിന് തൊട്ടുതലേന്ന് അദ്ദേഹം എന്നോട് പറഞ്ഞു, അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് എടുക്കണമെന്ന്. ആദ്യം അതിന് എന്ത് മറുപടി നല്‍കുമെന്നറിയാതെ ഞാന്‍ കുറച്ചുനേരം നിശബ്ദനായി നിന്നു. പിന്നീട് തീര്‍ച്ചയായും വീഴ്ത്തും എന്ന് വാക്കു നല്‍കി-കുല്‍ദീപ് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് കുംബ്ലെക്ക് നല്‍കിയ ഉറപ്പ് ഏറെക്കുറെ പാലിക്കുകയും ചെയ്തു.

Tags
Show More

Related Articles

Back to top button
Close