NEWSSPORTSWORLD

ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം, മത്സരം സ്തംഭിച്ചു, വീഡിയോ

സിഡ്‌നി: ഇന്ത്യഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം.ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോളാണ് താരത്തെ ഓസ്ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്.സിറാജും ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും അംപയറോട് പരാതിപ്പെട്ടതോടെ ആറോളം കാണികളെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് ഗാലറിയില്‍നിന്ന് ഇറക്കിവിട്ടു.മത്സരം അല്‍പസമയം നിര്‍ത്തിവെക്കേണ്ടിവന്നു.അധിക്ഷേപം നടത്തിയവരെ സിറാജ് തന്നെയാണ് ചൂണ്ടികാണിച്ചുകൊടുത്തത്.സംഭവത്തില്‍ ഓസ്‌ട്രേലി. ക്രിക്കറ്റ് ബോര്‍ഡ് മാപ്പുപറഞ്ഞു.

ഇന്ത്യഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യന്‍ താരങ്ങളെ ലക്ഷ്യമിട്ട് ഗാലറിയില്‍നിന്ന് വംശീയ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. അധിക്ഷേപം പരിധി വിട്ടതോടെ ഇന്ത്യ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. ഇന്നലെ സിറാജിനെ കൂടാതെ ജസ്പ്രീത് ബുമ്രയ്ക്കെതിരേയും വംശീയാധിക്ഷേപമുണ്ടായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നല്‍കി.
ഈ സംഭവത്തില്‍ ഐസിസി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തൊട്ടടുത്ത ദിവസവും അധിക്ഷേപം ആവര്‍ത്തിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വംശീയ പരാമര്‍ശം നടത്തുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ സ്ഥാനമില്ലെന്നും അവര്‍ വ്യക്തമാക്കി.വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close