INDIANEWS

ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു കിട്ടുന്ന സ്ഥലം എറണാകുളം ജില്ലയിലെ ഏലൂര്‍

ന്യൂഡല്‍ഹി: മഞ്ഞുകാലം കടന്നുവരുമ്പോള്‍ വടക്കേ ഇന്ത്യയിലെ പല നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമായ സ്ഥിതിയിലേക്ക് ഉയരുകയാണ്. എന്നാല്‍ എറണാകുളം ജില്ലയിലെ നമ്മുടെ സ്വന്തം ഏലൂരാണ് ഇന്ത്യയിലെ നഗരങ്ങളില്‍ ഏറ്റവും ശുദ്ധമായ വായു കിട്ടുന്ന സ്ഥലം. കേന്ദ്ര അന്തരീക്ഷ മലനീകരണ നിയന്ത്രണ ബോര്‍ഡ് 24 മണിക്കൂറിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് അനുസരിച്ച് ഏലൂര്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദാണ് ഏറ്റവും വിഷം ശ്വസിക്കുന്ന നഗരം.

ഇന്ത്യയില്‍ ഏറ്റവും ശുദ്ധമായ വായു കിട്ടുന്ന നഗരങ്ങളില്‍ ഏലൂരിന് പുറമേ കണ്ണൂരും ഉണ്ട്. ഏലൂരിന് പിന്നില്‍ ശുദ്ധവായു കിട്ടുന്ന നഗരം സിക്കിമിലെ ഷില്ലോംഗ് ആണ്. 47 ആണ് ഇവിടെ മലിനീകരണം. തൊട്ടുപിന്നില്‍ മുന്നാം സ്ഥാനത്ത് കര്‍ണാടകയിലെ മൈസൂരാണ്. 51 ആണ് എയര്‍ ക്വാളിറ്റി. നാലാമത് കണ്ണൂരുണ്ട്. 55 ആണ് കേരളത്തിലെ ഈ നഗരത്തിലെ മലിനീകരണ തോത്. അഞ്ചാമത് ചെന്നൈ 59 മായി നില്‍ക്കുന്നു. ദക്ഷിണേന്ത്യ ഇക്കാര്യത്തില്‍ ഉത്തരേന്ത്യയേക്കാള്‍ മികച്ചു നില്‍ക്കുന്നു.മൊറാദാബാദിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യൂഐ)489 ആകുമ്പോള്‍ ഏലൂരില്‍ ഇത് 41 ആണ്.

ഇന്ത്യയിലെ ഏറ്റവും മലിനീകരണ തോത് ഉയര്‍ന്ന അഞ്ചു നഗരങ്ങളില്‍ നാലും ഉത്തര്‍പ്രദേശിലേതാണ്. മൊറാദാബാദിന് പിന്നാലെ 464 വരുന്ന ഭാഗ്പത്തും 469 വരുന്ന ബുലന്ദ്ഷഹറും 457 വരുന്ന ഗ്രേറ്റര്‍ നോയ്ഡയും വരുന്നു. അഞ്ചാം സ്ഥാനത്ത് ഹരിയാനയിലെ ബഹാദുര്‍ഗര്‍ ആണ്. ഇവിടെ 452 ആണ് എക്യൂഐ. സ്വയം അന്തരീക്ഷം മലിനമാക്കുന്ന യുപി ഡല്‍ഹിയേയും വലയ്ക്കുന്നു.ഭൗമശാസ്ത്ര മന്ത്രാലയമായ സഫര്‍ പറയുന്നത് കാര്‍ഷിക മേഖലയില്‍ കച്ചി കത്തിക്കുന്നത് പഞ്ചാബ്, യുപി, ഹരിയാന സംസ്ഥാനങ്ങളിലെ അന്തരീക്ഷം മലിനീകരിക്കുന്നു എന്നാണ്. ഈ സംസ്ഥാനങ്ങളുടെ ചെയ്തികളുടെ ഫലം ന്യൂഡല്‍ഹിയിലെ വായുവിനെയും മലിനമാക്കുന്നു. ന്യൂഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ 21 ശതമാനം സംഭാവന ചെയ്യുന്നത് ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ പ്രവര്‍ത്തിയാണെന്ന് സഫര്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച ഇത് 40 ശതമാനമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close