INDIATrending

ഇന്ത്യന്‍ പതാകയുടെ നിറമണിഞ്ഞ് ബുര്‍ജ് ഖലീഫ വീഡിയോ

ഇന്ത്യയുടെ 74ാമത് സ്വതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞ് ദുബായിലെ ബുര്‍ജ് ഖലീഫ. ഓഗസ്റ്റ് 15 രാത്രിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ദേശീയപതാകയുടെ നിറമണിഞ്ഞത്. കെട്ടിടത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബുര്‍ജ് ഖലീഫ പ്രകാശം തെളിയിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ത്രിവര്‍ണ്ണത എപ്പോഴും അഭിവൃദ്ധിയിലേക്ക് നയിക്കട്ടെ,’ എന്ന സന്ദേശവും വീഡിയോക്കൊപ്പം ബുര്‍ജ് ഖലീഫ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close