KERALANEWS

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചു

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചു.രാമേശ്വരം സ്വദേശിയായ ഒരാള്‍ക്ക് പരിക്കേറ്റു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുളളവരും തമിഴ്‌നാട് സ്വദേശികളാണ് എന്നാണ് അറിയുന്നത്. ശ്രീലങ്കന്‍ സേന കല്ലെറിഞ്ഞെന്നും തങ്ങളുടെ മീന്‍പിടിക്കാനുളള വലകള്‍ വലിച്ചുകീറിയെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ശ്രീലങ്കന്‍ സൈന്യത്തിന്റെ നടപടിമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് തൊഴിലാളികള്‍ക്ക് ഉണ്ടായത്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

നേരത്തേയും അതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് ശ്രീലങ്കന്‍ സേന ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചിട്ടുണ്ട്. വിഷയം തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പുതിയ സംഭവവും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close