WORLD

ഇന്ത്യന്‍ വംശജര്‍ തനിക്ക് വോട്ട് ചെയ്യും : ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഇന്ത്യന്‍ വംശജരുമായും താന്‍ കാത്തു സൂക്ഷിക്കുന്നത് വളരെ നല്ല ബന്ധമാണ് , അതു കൊണ്ടുതന്നെ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ‘ ഇന്ത്യയില്‍ നിന്നും, പ്രധാന മന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും വലിയ പിന്തുണയാണ് ഇപ്പോള്‍ തനിക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വംശജരില്‍ നിന്നും ആ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്’ വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ‘നാല് വര്‍ഷം കൂടി” എന്ന വീഡിയോസംബന്ധിക്കുന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
കഴിഞ്ഞ മാസം റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ ട്രംപ് കാമ്പെയ്ന്‍ നടത്തിയത്. ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റിയുടെ ദേശീയ ചെയര്‍ കിംബര്‍ലി ഗില്‍ഫോയില്‍ ട്വീറ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്ത വീഡിയോയില്‍ മോദി-ട്രംപ് സംയുക്ത പ്രസംഗത്തില്‍ നിന്നുള്ള ചെറിയ ക്ലിപ്പുകള്‍ ഉണ്ട്. ഇന്ത്യാ- ചൈനാ വിഷയത്തില്‍ ഇടപെടാന്‍ താന്‍ തയ്യാറാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close