NEWSSPORTS

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണ മൂര്‍ത്തിയുടെ സഹോദരി വത്സല ശിവകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു; അമ്മ മരിച്ച് രണ്ടാഴ്ച്ചയാകുന്നതിനു പിന്നാലെയാണ് സഹോദരിയുടെയും വിടവാങ്ങൽ

ബംഗളൂരു: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരവും ഓള്‍റൗണ്ടറുമായ വേദ കൃഷ്ണ മൂര്‍ത്തിയുടെ സഹോദരി വത്സല ശിവകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുന്‍പ് വേദയുടെ അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. പിന്നാലെയാണ് സഹോദരിയുടേയും മരണം. വേദയുടെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സഹോദരിക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു. വേദയുടെ മുന്‍ പരിശീലകനായ ഇര്‍ഫാന്‍ സെയ്ത് ആണ് സഹോദരിയുടെ മരണ വിവരം പുറത്തുവിട്ടത്. നേരത്തെ അമ്മ മരിച്ചത് വേദ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

കോവിഡ് ബാധിച്ച് അമ്മ മരിച്ചുവെന്നും സഹോദരിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു ട്വീറ്റ്. തന്റെ പരിശോധനാ ഫലം നെഗറ്റീവായ കാര്യവും ട്വിറ്റില്‍ വേദ കുറിച്ചിരുന്നു. ഇന്ത്യക്കായി 48 ഏകദിന മത്സരങ്ങളും 76 ടി20 മത്സരങ്ങളും കളിച്ച താരമാണ് വേദ. 2011ല്‍ ഇംഗ്ലണ്ടിനെതിരെയാണ് വേദയുടെ ഏകദിന അരങ്ങേറ്റം. അന്ന് 54 പന്തില്‍ 50 റണ്‍സ് കണ്ടെത്തി താരം വരവറിയിച്ചു. 2017ലെ ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ് വേദ കൃഷ്ണമൂര്‍ത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close